
ഹൈദരാബാദ് : വാഹനത്തില്‍ കടത്തുകയായിരുന്ന വൻ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. തെലങ്കാനയില്‍ പോലീസും,സ്പെഷ്യല്‍ ഓപ്പറേഷന്‍ ടീമും നടത്തിയ തിരച്ചിലിൽ ഞായറാഴ്ച രാത്രിയാണ് 8900 കിലോഗ്രാം വരുന്ന സ്‌ഫോടക ശേഖരം പിടികൂടിയത്. പ്രമുഖ ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്, വാഹനത്തിന്‍റെ ഡ്രൈവര്‍മാരായ വെങ്കടേശന്‍, ശ്രവണ്‍ റെഡ്ഢി എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments