Latest NewsNewsInternational

പാര്‍ലമെന്റ് മന്ദിരത്തിന് സമീപം മദ്യപിച്ച തേനീച്ചകള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു

മദ്യപിച്ച തേനീച്ചകള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു. ആസ്‌ട്രേലിയയിലാണ് സംഭവം. തേനീച്ചകള്‍ മദ്യപിക്കുന്നത് കൊണ്ടല്ല, പകരം പൂക്കളിലെ പൂന്തേന്‍ തന്നെയാണ് തേനീച്ചകള്‍ക്ക് മദ്യത്തിന്റെ ഫലം നല്‍കുന്നത്. കാന്‍ബറ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള തേനീച്ചക്കൂടുകളിലെ തേനീച്ചകളാണ് കൂട്ടത്തോടെ ചത്തു വീഴാന്‍ തുടങ്ങിയത്.

2017 ലാണ് തേനീച്ച സംരക്ഷണത്തിനായി ആസ്‌ട്രേലിയന്‍ പാര്‍ലെമെന്റിന് സമീപത്ത് മൂന്ന് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചത്. തേനീച്ചകള്‍ കൂട്ടത്തോടെ ചത്തു വീഴാന്‍ തുടങ്ങിയതോടെ അധികൃതര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ചെടികളിലെയും പൂക്കളിലെയും കീടനാശിനിയാകാം കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മദ്യപാനമാണ് കാരണമെന്ന് തേനീച്ച സൂക്ഷിപ്പുകാരന്‍ കോര്‍മാക് ഫാരല്‍ വിശദീകരിച്ചു.

പൂക്കളിലെ പൂന്തേന്‍ തന്നെയാണ് തേനീച്ചകള്‍ക്ക് മദ്യത്തിന്റെ ഫലമാണ് നല്‍കുന്നതെന്ന് ഫാരല്‍ പറയുന്നു. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതോടെ ചിലതരം പൂക്കളിലെ തേനിന് ഫെര്‍മന്റേഷന്‍ സംഭവിക്കുന്നു… ഇതോടെ തേനിലും ആല്‍ക്കഹോളിന്റെ അംശം ഉണ്ടാകുന്നു.. ഇത് കുടിക്കുന്ന തേനീച്ചകള്‍ ലഹരിയിലാകുന്നു. സാധാരണയായി മദ്യലഹരിയില്‍ ചിറകുറയ്ക്കാതെ പറന്നു നടക്കാറാണ് പതിവ്. എന്നാല്‍ തേന്‍ കൂടിപ്പോകുന്നതാണ് ചത്തുവീഴാനിടയാകുന്നത്.

അതേസമയം ശേഖരിച്ച് വച്ചിരിക്കുന്ന തേനിലും ലഹരി കലര്‍ത്തുമെന്ന ഭയത്താല്‍ ഇത്തരം പൂന്തേന്‍ കഴിച്ച് കൂട്ടിലെത്തുന്ന തേനീച്ചകളെ കാവല്‍ തേനീച്ചകള്‍ അടുപ്പിക്കില്ലെന്നും ഫാരല്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button