ജീവിതത്തിൽ പല പ്രശ്‌നങ്ങൾ വരുമ്പോൾ ആദ്യം വേണ്ടത് മനസ്സിനെ പ്രകാശപൂരിതമാക്കുകയാണ്. മനസ്സിനെ അതിന് പാകപ്പെടുത്താന്‍ സഹായിക്കുന്നതാണ് ശിവസങ്കല്‍പ്പസൂക്തത്തിലെ മൂന്നാം മന്ത്രം.
ഓം യത് പ്രജ്ഞാനമുത ചേതോ ധൃതിശ്ച
യജ്ജ്യോതിരന്തരമൃതം പ്രജാസു
യസ്മാന്ന ഋതേ കിം ചന കര്‍മ ക്രിയതേ
തന്മേ മന: ശിവസങ്കല്‍പ്പമസ്തു
ഏത് മനസ്സാണോ ഉള്ളില്‍ പ്രകാസരൂപമായിട്ടുള്ളത് എന്റെ ബുദ്ധിയെ നിയന്ത്രിക്കുന്ന ആ മനസ്സ് ശുഭവിചാരമുള്ളതായി തീരട്ടെ എന്നാണ് ഈ മന്ത്രസാധനയിലൂടെ ഓരോരുത്തരും സ്വയം ബോധ്യപ്പെടുത്തുന്നത്. മനസ്സ് ശുദ്ധീകരിച്ച് കര്‍മോത്സുകനായി മാറാന്‍ ഈ മന്ത്രം സഹായിക്കുന്നു. നല്ല ഉറക്കത്തിലൂടെ ശുഭചിന്തകളാല്‍ മനസിനെ നിറയ്ക്കാൻ ഉറങ്ങുന്നതിന് മുൻപ് ഈ മന്ത്രം ചൊല്ലണം.
Post Your Comments