വിമാനയാത്രയ്ക്ക് ഇടയില്‍ ചില ഭക്ഷണം കഴിക്കുന്നത് ചിലപ്പോൾ ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം. വിമാനയാത്രയ്ക്കിടയിൽ ആപ്പിൾ കഴിക്കാൻ പാടില്ല എന്ന് പറയാറുണ്ട്. ആരോഗ്യം നൽകുന്ന ഭക്ഷണം ആണെങ്കിലും ആപ്പിൾ പോലെയുള്ള നാരടങ്ങിയ പഴങ്ങൾ കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പത്തിലാക്കില്ല. കൂടാതെ ഗ്യാസിന്റെ പ്രശ്‌നത്തിലേക്ക് നയിക്കുകയും വണ്ണം കൂടാന്‍ കാരണമാകുകയും ചെയ്യും.
സുഗന്ധവ്യഞ്ജനങ്ങള്‍ , എണ്ണ , മറ്റ് ചേരുവകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണം ദഹിക്കാൻ ഏറെ സമയമെടുക്കുന്നു. ചിക്കന്‍ ബിരിയാണി, മറ്റ് ഇന്ത്യൻ ഭക്ഷണങ്ങൾ എന്നിവയും അസ്വസ്ഥതയുണ്ടാക്കും. കൂടാതെ ഫ്രഞ്ച് ഫ്രൈസ് പോലെയുള്ള അമിത കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും കഴിക്കരുത്.
ഇടയ്ക്കിടെ സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നതും യാത്രയ്ക്കിടെ ഗ്യാസ്, നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. വിമാനയാത്രയ്ക്ക് മുന്‍പുള്ള മദ്യപാനം യാത്രയ്ക്കിടെ ഓക്കാനം , തലവേദന, മറ്റ് അസ്വസ്ഥതകൾ എന്നിവയുണ്ടാകും. മദ്യം പോലെ തന്നെ കോഫിയും തലവേദന, ഓക്കാനം എന്നവയിലേക്ക് നയിക്കുന്ന ഒന്നാണ്. കൂടാതെ കാപ്പി ശരീരത്തിനെ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും.
Post Your Comments