തിരുവനന്തപുരം: കോട്ടൂര്‍ അഗസ്ത്യവനത്തിനുള്ളില്‍ വനം അധികൃതരുടെ അനുവാദമില്ലാതെ കയറിയ ആറംഗസംഘം പിടിയില്‍.
കോട്ടൂര്‍ സ്വര്‍ണക്കടവ് വി.എല്‍ നിവാസില്‍ വിജയന്‍ (50), ബാലരാമപുരം പയറ്റുവിള വടക്കേ കുഞ്ചുവിളാകം വീട്ടില്‍ സുനില്‍ (50), പയറ്റുവിള കുഴിവിള എസ്.എല്‍ ഭവനില്‍ രാജാറാം (52), പയറ്റുവിള അതുല്‍ നിവാസില്‍ രാജീവ് (42), മുല്ലൂര്‍ തലക്കോട് മാവിള വീട്ടില്‍ സുരേഷ് ബിന്ദു (48), വെങ്ങാനൂര്‍ നെല്ലിപറമ്പില്‍ കുഴിവിള വീട്ടില്‍ കിച്ചു (30) എന്നിവരാണ് പിടിയിലായത്.
അതിരുമലയുടെ അടിവാരത്തില്‍ മീന്മുട്ടിക്കും തീര്‍ത്ഥക്കരയ്ക്കും സമീപം കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവരെ കണ്ടെത്തിയത്. ഇവരെ നെയ്യാര്‍ റേഞ്ച് ഓഫീസിലെത്തിച്ചു. വനനിയമ പ്രകാരം അതിക്രമിച്ചു കടക്കുന്നവര്‍ക്ക് 1000 രൂപ മുതല്‍ പിഴയും ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.
കോട്ടൂര്‍ സ്വര്‍ണക്കടവ് സ്വദേശി വിജയന്റെ നേതൃത്വത്തിലായിരുന്നു സംഘം വനത്തിനുള്ളില്‍ അനധികൃതമായി പ്രവേശിച്ചത്. വനംവകുപ്പിന്റെ പ്രത്യേക പാക്കേജ് പ്രകാരം 10 പേര്‍ക്ക് 28,000 രൂപയും അഞ്ച് പേരുള്‍പ്പെടുന്ന സംഘത്തിന് 16,000 രൂപയും അടച്ച് പാസ് വാങ്ങേണ്ടതുണ്ട്.
Post Your Comments