![](/wp-content/uploads/2019/10/police-suspension.jpg)
തിരുവനന്തപുരം: നവരാത്രി ഉത്സവത്തിന്റെ ഭാഗമായി കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കരാറുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയതിനാണ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചത്. പൂജപ്പുര പൊലീസ് ്റ്റേഷനിലെ മന്‍മദന്‍, പ്രകാശന്‍ എന്നീ പൊലീസുകാരെയാണ് സസ്പെന്റ് ചെയ്തത്.
പൂജപ്പുരയില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഏല്‍പ്പിച്ച കരാറുകാരില്‍ നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. സിഐ പ്രേം കുമാറിനെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡിസിപി ആദിത്യ, ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൈക്കൂലി നല്‍കിയത് പുറത്തായതോടെ പൊലീസുകാര്‍ കരാറുകാരന് പണം തിരികെ നല്‍കി. ഡിസിപിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാരെ നിരീക്ഷിച്ചാണ് കൈക്കൂലി ഇടപാട് പിടികൂടിയത്.
Post Your Comments