
തിരുവനന്തപുരം•തിരുവനന്തപുരത്ത് ഉപതെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് കാവല്ലൂര്‍ മധു കുഴഞ്ഞുവീണ് മരിച്ചു. 58 വയസായിരുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ.കെ മോഹന്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. കുഴുഞ്ഞുവീണ മധുവിനെ ശാസ്തമംഗലം ശ്രീ രാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
നേതാവിന്റെ നിര്യാണത്തെത്തുടര്‍ന്ന് വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചു.
കാവല്ലൂര്‍ പട്ടികജാതി വെല്‍ഫെയര്‍ സഹകരണ സംഘം, വട്ടിയൂര്‍ക്കാവിലെ സ്വതന്ത്ര്യസമര സമ്മേളന സ്മാരകസമിതി, പ്രിയദര്‍ശിനി സാംസ്‌കാരിക സമിതി എന്നിവയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Post Your Comments