KeralaLatest NewsNews

വിവാഹത്തില്‍ നിന്ന് പിന്‍മാറിയ യുവതിയുടെ നഗ്നചിത്രങ്ങള്‍ യുവാവ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റില്‍

ഇസ്ലാമാബാദ് : വിവാഹത്തില്‍ നിന്ന് പിന്‍മാറിയ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ യുവാവ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. കേസില്‍ യുവാവ് അറസ്റ്റിലായി. വിവാഹത്തില്‍ നിന്നു പിന്മാറിയതിന്റെ പ്രതികാരമായാണ് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ യുവാവ് ഷെയര്‍ ചെയ്തത്. പാകിസ്താനിലാണ് സംഭവം.
രണ്ടു വര്‍ഷം മുന്‍പാണ് സജ്ജാദും യുവതിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ സജ്ജാദിനെതിരായ ക്രിമിനല്‍ കേസുകളെ കുറിച്ച് പിന്നീടാണ് യുവതിയുടെ കുടുംബം അറിഞ്ഞത്. ഇതോടെ വിവാഹത്തില്‍ നിന്ന് യുവതിയുടെ കുടുംബം പിന്മാറി. വിവരമറിഞ്ഞ യുവാവ് പ്രശ്നപരിഹാരത്തിനെന്ന രീതിയില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവസ്ത്രയാക്കിയ ചിത്രമെടുത്തു. പിന്നീട് ഈ ചിത്രമുപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി. കൊലപ്പെടുത്തുമെന്നുംചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുമെന്നും സജ്ജാദ് ഭീഷണിപ്പെടുത്തി.

യുവതി പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചതറിഞ്ഞ യുവാവ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. മാത്രമല്ല ചിത്രങ്ങള്‍ യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുനല്‍കി. ചിത്രങ്ങള്‍ കണ്ടതോടെ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ സമീപിച്ചത്.

ഇതേതുടര്‍ന്ന് സൈബര്‍ ക്രൈം കോടതി സജ്ജാദ് എന്ന യുവാവിനെ എട്ടു വര്‍ഷം തടവിനും അഞ്ചു ലക്ഷം രൂപ പിഴയും ചുമത്തി ശിക്ഷ വിധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button