കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവർത്തകനെ വെടിവെച്ചു കൊന്നു. സംസ്ഥാനത്ത് ബിജെപി പ്രവർത്തകർക്കെതിരെ മമതയുടെ നര നായാട്ട് തുടരുകയാണ്. നാദിയ ജില്ലയിലെ ബിജെപി നേതാവ് ഹരള ദേബ്‌നാഥ് ആണ് രണ്ടംഗ സംഘത്തിന്റെ വെടിയേറ്റു മരിച്ചത്. പലചരക്ക് കട നടത്തുന്ന ദേബ്‌നാഥ് കഴിഞ്ഞ ദിവസം രാത്രി കടയടച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് തൃണമൂൽ പ്രവർത്തകർ വെടിവെച്ചത്.
ALSO READ: ബിജെപി പ്രവര്‍ത്തകനെ സംഘം ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചു
‘ദേബ്‌നാഥിന്റെ ഭാര്യയുടെ മുന്‍പില്‍ വെച്ചാണ് ആക്രമണമുണ്ടായത്. അക്രമികൾ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി. സാധനം വാങ്ങിയ ശേഷമാണ് ഇവര്‍ ദേബ്‌നാഥിന് നേരെ വെടിവെച്ചത്. ആക്രമണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് സംശയിക്കുന്നു’. ബിജെപി ജില്ലാ പ്രസിഡന്റ് ഡോ.മനോബേന്ദ്ര റോയ് പറഞ്ഞു.
ദേബ്‌നാഥിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ആക്രമണത്തിന് നേരെ മമതാ സര്‍ക്കാര്‍ കണ്ണടക്കുകയാണെന്നും ഗുണ്ടകളുടെ ശല്യംകൊണ്ട് ജീവിക്കാന്‍ പറ്റാതായെന്നും ഹരള ദേബ്‌നാഥിന്റെ അയല്‍വാസിയായ പ്രദീപ് റോയ് പറഞ്ഞു.
Post Your Comments