Life Style

മാതളത്തിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ

പോഷകങ്ങളുടെ കലവറയായ മാതളം കഴിക്കുന്നതുകൊണ്ട് ധാരാളം ഗുണങ്ങള്‍ ഉണ്ട്. കാര്‍ബോഹൈഡ്രേറ്റ്സ് നിറഞ്ഞ മാതളനാരങ്ങ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു.

ALSO READ: കുട്ടികളിൽ വർദ്ധിക്കുന്ന മൊബൈൽ അഡിക്ഷൻ; സൂക്ഷിക്കുക

വിളര്‍ച്ചയുള്ളവര്‍ മാതളം കഴിക്കുന്നത് ശീലമാക്കണം. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുകയും വിളര്‍ച്ച തടയുകയും ചെയ്യുന്നു. മാതള ജ്യൂസ് കുടിക്കുന്നതും ശരീരത്തിനു വളരെ ഉത്തമമാണ്.

ഹൃദയത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കി ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മാതളനാരങ്ങ സഹായിക്കും. ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള മാതളനാരങ്ങ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. മാതളത്തില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കുകയും കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു.

ഗര്‍ഭിണികള്‍ മാതളം കഴിക്കുന്നതിലൂടെ പോഷകം ലഭിക്കുകയും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും മാതളം സഹായിക്കും. സൗന്ദര്യ സംരക്ഷണത്തിനും ചര്‍മ്മകാന്തിക്കും മാതളനാരങ്ങ മികച്ചതാണ്.

ALSO READ: ആര്‍ത്തവ വേദനയ്ക്ക് ഇതാ ചില പരിഹാര മാര്‍ഗങ്ങള്‍

ക്യാന്‍സറിനു സാധ്യതയുള്ള മുഴകളുടെ വളര്‍ച്ച കുറയ്ക്കാനും ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാനും മാതളത്തിനു കഴിയും.

പ്രമേഹം ഇല്ലാതാക്കാനും മാതളം സഹായിക്കും. വിറ്റാമിന്‍സി, ഇ, കെ, ബി6, ഫൈബര്‍, പ്രോട്ടീന്‍, സിങ്ക്, എന്നിവ ധാരാളം അടങ്ങിയിട്ടുള്ള മാതളം അണുബാധയുണ്ടാവാനുള്ള സാധ്യത ഇല്ലാതാക്കുന്നു.

മാതളത്തിന്റെ തൊലിയും പൂവും കായും എല്ലാം ഔഷധഗുണമുള്ളതാണ്. മാതളത്തിന്റെ തോട് നന്നായി ഉണക്കിപ്പൊടിച്ച് കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത പല്ല് തേക്കുന്നത് ദന്തക്ഷയം തടയുകയും മോണയെ ബലപ്പെടുത്തുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button