ആര്‍ത്തവ വേദന അകറ്റാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക

ആര്‍ത്തവത്തോടനുബന്ധിച്ച് ചെറിയ വേദന മുതല്‍ അതികഠിനമായ വേദന വരെ പലര്‍ക്കും വരാറുണ്ട്. ഗര്‍ഭപാത്രത്തിന്റെ പേശികള്‍ക്കുണ്ടാകുന്ന സങ്കോചമാണ് വേദനയ്ക്ക് കാരണം. ആര്‍ത്തവത്തിന്റെ ആദ്യദിനം തുടങ്ങി ഒന്നോ രണ്ടോ ദിവസം വരെ ഈ വേദന നീണ്ടു നില്‍ക്കാം. ഇത് രോഗലക്ഷണമൊന്നുമല്ല. വീട്ടുമരുന്നുകളോ വേദനസംഹാരികളോ ഉപയോഗിച്ചാല്‍ വേദനയ്ക്ക് താല്‍ക്കാലിക ആശ്വാസം ലഭിക്കും.

സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഫോളോ ചെയ്യുന്ന പ്രശസ്ത ന്യൂട്രീഷനിസ്റ്റ് ആയ റുജുത ദിവേക്കര്‍, ആര്‍ത്തവ വേദന അകറ്റാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പറയുന്നു.

ഒന്ന്

ആര്‍ത്തവ തീയതിക്ക് ഒരാഴ്ച മുന്‍പേ കുതിര്‍ത്ത ഉണക്ക മുന്തിരിയും കുങ്കുമപ്പൂവും കഴിക്കുക.
രണ്ട്

പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ചതോ വേവിച്ചതോ എല്ലാ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മൂന്ന്

കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കായ മുതലായവ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും കഴിക്കുക.

നാല്

പതിവായി വ്യായാമം ചെയ്യുക. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യണം.

അഞ്ച്

രാത്രി കിടക്കും മുന്‍പ് കാല്‍സ്യം സപ്ലിമെന്റ് (Calcium Citrate) കഴിക്കുക.

Share
Leave a Comment