വീട്ടിലെ ചെടികള്‍ക്കിടയില്‍ മണിപ്ലാന്റിന് എന്നും ഒരു ഹീറോയുടെ പരിവേഷമാണ്. ഈ ചെടിക്ക് ഭാഗ്യവും സമ്പത്തും കൊണ്ടുവരാന്‍ കഴിയുമെന്നാണ് പണ്ടുതൊട്ടേ ചൈനക്കാര്‍ ഫെങ് ഷൂയി വിശ്വാസപ്രകാരം കരുതുന്നത്. ആകര്‍ഷകമായ ഇലകളോടുകൂടിയ ഈ വള്ളിപ്പടര്‍പ്പുകള്‍ കാണുമ്പോള്‍ത്തന്നെ മനസ്സിനൊരു സന്തോഷമാണ്. വീടിന് നല്ല ഹരിതാഭ പകരുകയും ചെയ്യും. ഇന്ന് ഇന്‍ഡോര്‍ പ്ലാന്റുകളുടെ കാലമാണ്. അതിനാല്‍ തന്നെ മണിപ്ലാന്റിനും പ്രിയമേറെയാണ്. ഇന്‍ഡോര്‍ ചെടികളിഷ്ടപ്പെടുന്ന ഭൂരിഭാഗമാളുകളും ആദ്യം സ്വന്തമാക്കുന്നതും മണിപ്ലാന്റ് തന്നെയായിരിക്കും. എളുപ്പം പിടിച്ചുകിട്ടും നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ലാത്തതിനാല്‍ വീട്ടിനുള്ളിലും വളര്‍ത്താം, മണ്ണില്‍ നട്ടാലും വെള്ളത്തിലിട്ടാലും വളരുമെന്നതാണ് മറ്റൊരു പ്രത്യേകത. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡും വിഷാംശമുള്ള ഘടകങ്ങളും വലിച്ചെടുത്ത് ഓക്സിജന്‍ പുറത്തുവിടുന്നതിനാല്‍ ഈ ചെടി ബെഡ്‌റൂമിലുള്‍പ്പെടെ വളര്‍ത്താവുന്നതാണ്.
പലതരത്തിലുള്ള മണിപ്ലാന്റുകള്‍ ഉണ്ട്. വഴിയോരങ്ങളിലെയും വീടുകളിലെയും വലിയ മരങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം അള്ളിപ്പിടിച്ച് കയറിപ്പോകുന്ന കൂറ്റന്‍ ഗോള്‍ഡന്‍ മണിപ്ലാന്റുകള്‍ മുതല്‍ ഇത്തിരിക്കുഞ്ഞന്‍ മണിപ്ലാന്റുകള്‍ വരെയുണ്ട്. ജേഡ് മണിപ്ലാന്റ്, നിയോണ്‍, മാര്‍ബിള്‍ ക്വീന്‍, സില്‍വര്‍, പേള്‍ ആന്റ് ജേഡ്, മഞ്്ജുള, സെബു ബ്ലൂ, ബ്രസീലിയന്‍ എന്നിങ്ങനെ നിരവധി ഇനങ്ങള്‍ ഉണ്ട്.
അന്തരീക്ഷത്തിലെ അശുദ്ധവായു നീക്കം ചെയ്യാന്‍ ഇന്‍ഡോര്‍ ചെടികള്‍ക്ക് എത്രത്തോളം കഴിവുണ്ടെന്നറിയാന്‍ നാസ ഒരു പഠനം നടത്തിയിരുന്നു. 1989-ല്‍ -ക്ലീന്‍ എയര്‍ സ്റ്റഡി എന്ന പേരിലായിരുന്നു പഠനം. അസോസിയേറ്റഡ് ലാന്‍ഡ്സ്‌കേപ് കോണ്‍ട്രാക്ടേര്‍സ് ഓഫ് അമേരിക്ക (എ.എല്‍.സി.എ.)യുമായി ചേര്‍ന്നായിരുന്നു പഠനം. തലവേദന, തലകറക്കം, കണ്ണിന്റെ അസ്വസ്ഥത തുടങ്ങിയവയുണ്ടാക്കുന്ന അന്തരീക്ഷത്തിലെ ബെന്‍സീന്‍, ഫൊര്‍മാല്‍ഡിഹൈഡ്, ട്രൈക്ലോറോഎഥ്‌ലിന്‍, സൈലീന്‍, അമോണിയ എന്നീ രാസപദാര്‍ഥങ്ങള്‍ വലിച്ചെടുക്കാന്‍ ഇന്‍ഡോര്‍ ചെടികള്‍ക്ക് പ്രത്യേകിച്ച് മണിപ്ലാന്റിന് സാധിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു.
Post Your Comments