ഭദേര്‍വാ: ജമ്മുകശ്മീരിലേക്ക് കടക്കാന്‍ തയ്യാറായി പാക് അധീന കശ്മീരിലെ ക്യാമ്പുകളില്‍ അഞ്ഞൂറിലേറെ ഭീകരർ കഴിയുന്നതായി റിപ്പോർട്ട്. കരസേനയുടെ ഉത്തരമേഖലാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ് ആണ് ഇക്കാര്യം അറിയിച്ചത്. പുറത്തുനിന്നെത്തിയ മുന്നൂറോളം ഭീകരര്‍ സംസ്ഥാനത്ത് ഇപ്പോഴുണ്ടെന്നും അവര്‍ നാട്ടുകാരായ ഭീകരരുമായിച്ചേര്‍ന്ന് കലാപങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബില്‍ ഡ്രോണ്‍ കണ്ടെത്തിയ സംഭവം ചൂണ്ടിക്കാട്ടി ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ ഭീകരര്‍ക്കെത്തിച്ചുകൊടുക്കുന്നതാണ് പാകിസ്ഥാന്റെ പുതിയ രീതിയെന്നും ഭീകരരുടെ എണ്ണം എത്രയായാലും തടയാന്‍ സൈന്യം തയ്യാറാണെന്നും രണ്‍ബീര്‍ സിങ് അറിയിച്ചു.
Post Your Comments