ന്യൂഡല്‍ഹി: ഹോളി സന്യാസിനി സമൂഹസ്ഥാപകയായി വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയടക്കം അഞ്ചുപേരെ നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30 നാണു ഫ്രാൻസിസ് മാർപാപ്പ വിശുദ്ധപദവി പ്രഖ്യാപനം നടത്തുക. മറിയം ത്രേസ്യയുടെ തിരുശേഷിപ്പുകൾ പ്രത്യേകം തയാറാക്കിയ അരുളിക്കയിലാക്കി അൾത്താരയിൽ പ്രതിഷ്ഠിക്കും.
ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കേന്ദ്ര പ്രതിനിധി സംഘത്തിന് നേത്യത്വം നല്‍കും. മേഘാലയയില്‍ നിന്നുള്ള ഒരു മന്ത്രിയും സംഘത്തിലുണ്ട്. സംഘത്തിലുള്ള മറ്റുള്ളവരുടെ പേരു വിവരം ലഭ്യമായിട്ടില്ല. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും വത്തിക്കാന്റെ വിദേശകാര്യ ചുമതലയുള്ള കര്‍ദിനാളുമായും കേന്ദ്ര സംഘം കൂടിക്കാഴ്ച നടത്തും.
ALSO READ: കൂടത്തായി കൊലപാതകം; കേസ് പൊളിക്കാന്‍ ജോളി നടത്തിയത് വൻ നാടകം
വി അല്‍ഫോന്‍സാമ്മ, വി.കുര്യാക്കോസ് ചാവറ ഏലിയാസ് അച്ചന്‍ ,വി.എവുപ്രാസ്യാമ്മ എന്നിവര്‍ക്കുശേഷം കേരളത്തില്‍ നിന്ന് വിശുദ്ധയായി ഉയര്‍ത്തപ്പെടുന്ന മറിയം ത്രേസ്യയുടെ നാമകരണ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആയിരക്കണക്കിന് ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റോമില്‍ എത്തിയിട്ടുണ്ട്.
Post Your Comments