ന്യൂഡൽഹി: 1400 കിലോമീറ്റർ നീളത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അഫ്രിക്ക ദകാര്‍ ദ്ജിബൗട്ടിയിലെ ഹരിത കവചത്തെ മാതൃകയാക്കി ഗുജറാത്ത് മുതൽ ഡൽഹി- ഹരിയാന ബോർഡർ വരെയാണ് ഹരിത ഭിത്തി ഒരുക്കുന്നത്. യൂറോപ്യന്‍ കമ്മീഷന്‍, യുഎന്‍സിസിഡി. ലോക ബാങ്ക് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് അഫ്രിക്കയില്‍ ഇത് നടപ്പിലാക്കിയത്. ഹരിത ഭിത്തി നിർമ്മിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്നാണ് പ്രതീക്ഷ. 2030 ഓടെ പദ്ധതി പൂർണമായും നടപ്പിലാകുമെന്നാണ് കരുതുന്നത്.
Read also: കരയിലും വെള്ളത്തിലും ജീവിക്കുന്ന മത്സ്യത്തെ കണ്ടെത്തി; ജനങ്ങൾ പരിഭ്രാന്തിയിൽ
ആരാവലി പര്‍വ്വത നിരയെ വനനശീകരണം ബാധിച്ചതോടെ ഗുജറാത്ത് രാജസ്ഥാന്‍, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പശ്ചിമ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള പൊടിപടലങ്ങളില്‍ നിന്നും സംരക്ഷ കവചമായും ഇത് നിലകൊണ്ടിരുന്നു. നശിച്ചുപോയ 260 ഹെക്ടര്‍ വനഭൂമി വീണ്ടെടുക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
Post Your Comments