മുംബൈ: മുംബൈയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ 63 ലക്ഷം രൂപ പിടിച്ചെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംഭവം. മുംബൈയിലെ ബൈക്കുള മേഖലയില്‍ നിന്നാണ് 58.58 ലക്ഷം രൂപ പിടികൂടിയത്. ധാരാവിയില്‍ നിന്നും 4.51 ലക്ഷം രൂപയും പിടിച്ചെടുത്തു.
വാഹനത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ധാരാവി നിയമസഭാ മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ ദിവസവും 8.17 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. മുംബൈയിലെ ഘട്കോപാര്‍ സ്വദേശിയായ 42കാരന്‍ ധീരേന്ദ്ര കാന്തിലാല്‍ ഛെഡ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ നിന്നാണ് പണം കണ്ടെത്തിയത്.
കള്ളപ്പണമൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പരിശോധന തുടരുകയാണ്.
Post Your Comments