Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

പ്രധാനമന്ത്രിയുടെ അനന്തിരവളെ കൊള്ളയടിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനന്തരവളുടെ അരലക്ഷത്തിലേറെ രൂപയുടെ പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണുകളും രണ്ടംഗ സംഘം തട്ടിപ്പറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരപുത്രി ദമയന്തി ബെന്‍ മോദിയുടെ ബാഗും മൊബൈല്‍ ഫോണുകളുമാണ് സംഘം ന്യൂഡല്‍ഹിയിലെ സിവില്‍ ലൈന്‍സിൽ വെച്ച് കവര്‍ച്ച ചെയതത്. പഴ്‌സില്‍ പ്രധാനപ്പെട്ട ചില രേഖകളും 56,000ഓളം രൂപയും ഉണ്ടായിരുന്നതായി ദമയന്തി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കുന്നംകുളം സുനിൽ വധക്കേസിൽ വഴിത്തിരിവ് : വർഷങ്ങൾക്ക് ശേഷം യഥാർത്ഥ പ്രതി പിടിയിൽ

ശനിയാഴ്ച വൈകീട്ട് അഹമ്മദാബാദിലേക്ക് പോകേണ്ടതുണ്ടായിരുന്നു. എന്നാല്‍ യാത്രക്കാവശ്യമായ രേഖകള്‍ നഷ്ടപ്പെട്ട ബാഗിലാണെന്നും അവര്‍ പോലീസിനോട് പറഞ്ഞു.സിവില്‍ ലൈനിലെ ഗുജറാത്തി സമാജ് ഭവനില്‍ മുറി ബുക്ക് ചെയ്തതനുസരിച്ച്‌ ഹോട്ടലിനു മുമ്പിലെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ദമയന്തിയുടെ ബാഗും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button