Latest NewsKeralaNews

മാലിന്യം കത്തിയ്ക്കുന്നതിനിടെ സ്‌ഫോടനം : വൃദ്ധന് ദാരുണാന്ത്യം

മലപ്പുറം: മാലിന്യം കത്തിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ വൃദ്ധന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ കൊളത്തൂരാണ് സംഭവം. കൊളത്തൂര്‍ അമ്പലപ്പടി കടന്നമ്പറ്റ രാമദാസാണ് (62 ) തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ മരിച്ചത്.

ക്ഷേത്ര പരിസരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് ക്ഷേത്രം ഭാരവാഹിയായ രാമദാസിന് പരിക്കേറ്റത്. ഈ മാസം ഒന്നിന് കൊളത്തൂര്‍ അമ്പലപ്പടിയിലെ നരസിംഹമൂര്‍ത്തി ക്ഷേത്ര ഓഫീസ് റൂമിലെ പഴയസാധനങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയായിരുന്നു അപകടം.

അയ്യപ്പന്‍വിളക്കിന്റെ ഭാഗമായി കൊണ്ടുവന്ന വെടിമരുന്ന് പഴയസാധനങ്ങളില്‍പെട്ടതാണ് പൊട്ടിത്തെറിക്ക് കാരണം. വയറിനും കൈക്കും പൊള്ളലേറ്റ രാമദാസ് തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button