Latest NewsKeralaNews

കലക്കവെള്ളത്തില്‍ കൂടത്തായി കലക്കി മീന്‍ പിടിക്കുന്നവരോട് അഭിഭാഷകന് പറയാനുള്ളത്

നാടിനെ നടുക്കിയ കൂടത്തായി കൂട്ടകൊലപാതക കേസ് സിനിമയാക്കുമെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. നടന്‍ മോഹന്‍ലാല്‍ ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥനെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. അതേസമയം കൂടത്തായി സംഭവം ആസ്പദമാക്കി അതേപേരില്‍ ഒരു ചിത്രം നടി ഡിനിയും പ്രഖ്യാപിച്ചിരുന്നു. കൂടത്തായ് എന്നു പേരിട്ട സിനിമയില്‍ ജോളി ആയി എത്തുന്നത് ഡിനി ഡാനിയല്‍ ആയിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരുന്നു.

എന്നാല്‍ കൂടത്തായ് സംഭവം സിനിമയക്കാന്‍ രംഗത്തെത്തിയവരെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. ‘കലക്കവെള്ളത്തില്‍ കൂടത്തായി കലക്കി മീന്‍ പിടിക്കുന്നവരോടാണ്’ എന്ന തലവാചകത്തോടെയാണ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പരിഷ്‌കൃത സമൂഹം പക്വതയോടെയും , സാമൂഹികമായ അച്ചടക്കത്തോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇതെന്നും ആ സാഹചര്യത്തില്‍ മസാല കഥകള്‍ ഉണ്ടാക്കി സിനിമാ പോസ്റ്ററുകള്‍ വരെ ഇറക്കുന്നവരെ കാണുമ്പോള്‍ ലജ്ജ തോന്നുവെന്നും ശ്രീജിത്ത് കുറിച്ചു.

അഡ്വ. ശ്രീജിത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂടത്തായി സിനിമയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചവർക്കെതിരെ റൂറൽ എസ്പിക്ക് പരാതി നൽകി ✍️; എന്തുകൊണ്ട് ഈ പരാതി എന്ന് വായിക്കാം.. (മുൻവിധികളില്ലാതെ വായിച്ചാൽ ദൃഷ്ട്ടാന്തമുണ്ടാകും )

കൂടത്തായി കൊലപാതക പരമ്പരയുടെ ആഘാതത്തിൽ നിന്നും ഇനിയും മോചിതരാകാത്ത ഒരു ജനസമൂഹത്തിന് മുൻപിലേക്ക് സംഭവം വാണിജ്യ സിനിമയാക്കാൻ പോകുകയാണെന്ന പ്രഖ്യാപനവുമായി ചില സിനിമ പ്രവർത്തകർ മുന്നോട്ട് വന്നത് അങ്ങേയറ്റം ദൗർഭാഗ്യകരയും പ്രതിഷേധാർഹവുമാണെന്നു ആവർത്തിച്ച് പറയട്ടെ.

കേട്ടുകേൾവിയില്ലാത്ത കഥകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്, ഓർ കുടുംബങ്ങളാണ് പുതിയ വെളിപ്പെടുത്തലുകളും സംശയവുമായി മുന്നോട്ടു വരുന്നത് . ഇവയൊന്നും ഏതെങ്കിലും ഒരാളിൽ ഒതുങ്ങന്നതോ ചുരുക്കാവുന്നതോ ആയ ചെറിയൊരു വിഷയമല്ല.

പിഞ്ചു കുട്ടികളടക്കം, പ്രായമായവർ വരെയുള്ളവർ ഓരോ കുടുംബങ്ങളിലും ഓരോ നിമിഷവും ദുഃഖഭാരത്താലും, സംഗഭാവങ്ങളുടെ ആഘാതത്താലും നീറി നീറി കഴിയുകയാണ്. ഒരു ജനസമൂഹംതന്നെ ഈ വാർത്തകളുടെ ആഘാതത്തിലാണിപ്പോൾ ഉള്ളത്.

അങ്ങനെയിരിക്കെയാണ് തികച്ചും വാണിജ്യതാത്പര്യങ്ങൾ മുൻ നിർത്തി നിയമപരമായ യാതൊരു അറിവോ ചിന്തയോ ഇല്ലാതെ എന്നത്
മാറ്റിവെക്കാം ധാർമ്മികമായ യാതൊരു പക്വതയും ഇല്ലാതെ സിനിമ പ്രഖ്യാപനവുമായി വന്നിട്ടുള്ളത് അപകടകരമായൊരു സാഹചര്യമാണ്.
ഇന്ന് രാവിലെ കേരളം കണികണ്ടുണർന്നത് കൊച്ചിയിൽ കത്തിക്കരിച്ച യുവതീയുവാക്കളുടെ മൃതശരീരം കണ്ടുകൊണ്ടാണ്, ഉച്ചയായപ്പോഴേക്കും പുഴയിലേക്കെറിയപ്പെട്ട മറ്റൊരു യുവതിയുടെ മൃദശരീരം ലഭിക്കുന്നു..

സംസ്ഥാന പോലീസ് മേധാവി രാവിലെ പറഞ്ഞതുപോലെ സമ്മുടെ സമൂഹത്തിൽ നാളിതുവരെയുണ്ടാകാത്ത വലിയൊരു മാറ്റം സംഭവിച്ചിരിക്കുന്നു. പുതിയ തലമുറയ്ക്ക് മാത്രമല്ല , കുടുംബ ബന്ധങ്ങളിൽ കാതലായ സാമൂഹിക മാറ്റം സംഭവിച്ചിരിക്കുന്നു.

പോലീസ്സ് അന്വേഷണത്തിലും, കോടതിയുടെ പരിഗണയിൽ നിലവിലുള്ള കേസാണ് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിൽ നിന്നും പിന്മാറണമെന്ന് അഭ്യർത്ഥിച്ചതിനു തൊട്ടു പിന്നാലെ ഇന്നും ഇതാ അതെ ആളുകൾ തന്നെ സിനിമ പോസ്റ്ററുകൾ പ്രചരിപ്പിച്ചുകൊണ്ട് സിനിമയുടെ കഥകൾ വരെ പറഞ്ഞുകൊണ്ട് രംഗത്ത് വരുന്നു.

കൂടത്തായി , താമരശ്ശേരി മേഖലകളിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞുകൊണ്ട് ചിലർ പലരെയും ഇന്റർവ്യൂ ചെയ്യുന്നു എന്ന വാർത്ത മനസിലാക്കിയ പോലീസ് ഇന്നലെ 09 .10 .2019 നുതന്നെ പത്രമാധ്യങ്ങൾക്കുൾപ്പെടെ രേഖാമൂലം അത്തരം പ്രവർത്തികളിൽ നിന്നും വിട്ട് നിൽക്കണമെന്നാവശ്യപ്പെട്ട് മുന്നറിയിപ് നൽകിയിരുന്നു.

നിയമപരമായോ, സാമൂഹികമായോ ഈ വിഷയത്തെ മനസിലാക്കത്ത ചിലർ സംഭവം പലരീതിയിലും ആഘോഷിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫെയിസ്ബുക്കിൽ നിലപാട് വ്യക്തമാക്കുന്നതിലും ഉപരിയായി ക്രിയാത്മകമായ ഇടപെടലുകൾ ആവശ്യമാണെന്ന് മനസിലാക്കിയതിനാൽ കൂടത്തായി സംഭവം സിനിമയാക്കുന്നു എന്ന നിലയിൽ നടക്കുന്ന പോസ്റ്റർ പ്രചാരണം ഉൾപ്പടെ നിർത്താനാവശ്യമായ നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് കേസ് അന്വേഷിക്കുന്ന കോഴിക്കോട് റൂറൽ പോലീസ് മേധാവിക് രേഖാമൂലം പരാതി നൽകുകയാണ്.

ഏതെങ്കിലും സിനിമ പ്രവർത്തകരോട് വ്യക്തിപരമായ വിദ്വേഷമോ, മറ്റെന്തിലും താത്പര്യമോ ഇല്ല എന്നുമാത്രമല്ല ഈ വിഷയത്തിൽ ഉൾപ്പെട്ട ആളുകളുടെ സിനിമകൾ ഏറ്റവും ആവേശത്തോടെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ഒരാൾ കൂടിയാണ് ഞാൻ എന്ന് വ്യക്തമാകുന്നു. ആരുടെയെങ്കിലും പേരിൽ കേസെടുക്കാനോ, പ്രതിയാക്കാനോ അല്ല ഈ പരാതി. മറിച്ച് ഈ വിഷയത്തിൽ വിചാരണകോടതിയിൽ കുറ്റപത്രം നൽകി വിചാരണ ആരംഭിക്കുന്നതുവരെയെങ്കിലും ഈ വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്താനും പ്രതികളെ ശിക്ഷിക്കാൻ തക്കവിധത്തിലുള്ള തെളിവുകൾ ശേഖരിക്കാനും പൊലീസിന് സാധിക്കണം. അതുവരെ സിനിമാക്കാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആർട്ടിക്കിൾ 19 (2 )പ്രകാരം ന്യായമായി നിഷേധിച്ചുകൊണ്ട് ഉത്തരവിടണമെന്നാവശ്യപ്പെടുക എന്നതാണ് ലക്‌ഷ്യം.

ഒന്നിലധികം കുടുംബങ്ങളെ ഒരുപോലെ ബാധിച്ച ഇത്രവലിയൊരു ക്രിമിനൽ സംഭവം നമ്മുടെ കേരളത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഏറ്റവും അവസാനത്തെ പ്രതിയെപ്പോലും കണ്ടെത്തി നിയമപരമായി തെളിയിച്ച് ഏറ്റവും മാതൃകാപരമായ ശിക്ഷ നൽകേണ്ടത് നമ്മുടെ സമൂഹത്തിന്റെ ആവശ്യംകൂടിയാണ് .

പ്രതികളെ കോടതിയിലാക്കാൻ കൊണ്ടുവരുമ്പോൾ കൂകി വിളിക്കുന്ന ഒരു വിഭാഗം ജനത, ദുരന്തമുഖത്തു പകച്ചു നിൽക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മുന്നിലേക്ക് ശിക്ഷാവിധി കഴിഞ്ഞു എന്ന മട്ടിൽ സിനിമയുമായി വരുന്ന മറ്റൊരുവിഭാഗം ജനത., ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമേ അല്ല എന്ന രീതിയിൽ അവരവരുടേതായ ആഡംബരത്തിൽ രമിക്കുന്ന വേറൊരു വിഭാഗം ജനത… അങ്ങനെ സമൂഹത്തിൽ പ്രതിഫലിക്കുന്ന ചിത്രങ്ങൾ വ്യത്യസ്‍തമാണ്..

എങ്ങനെയാണു ഈ ഘട്ടത്തിൽ കൂടത്തായി സംഭവത്തെക്കുറിച്ചു ഒരു സിനിമയെടുക്കുമ്പോൾ അത് നിയമ വിരുദ്ധമാകുക എന്ന് നിരവധി സുഹൃത്തുക്കൾ ചോദിച്ചിരുന്നു. പ്രസ്തുത നിയമകാര്യങ്ങൾ ഉൾപ്പെടെ റൂറൽ എസ്പിക് നൽകിയ പരാതിയിലുണ്ട്..

പരാതിയുടെ പൂർണ്ണരൂപം ഇവിടെ വായിക്കം
————————————
പോലീസ് മേധാവി
കോഴിക്കോട് റൂറൽ ജില്ലാ
വടകര

പരാതിക്കാരൻ : അഡ്വ ശ്രീജിത്ത് പെരുമന

എതിർകക്ഷികൾ 1 . ഡിനി ഡാനിയേൽ
2 . ആന്റണി പെരുമ്പാവൂർ &
3. മറ്റുള്ളവർ

വിഷയം: കോടതിയുടെ പരിഗണയിലും, അന്വേഷണത്തിലും തുടരുന്ന ‘sub judice ‘ ആയ കൂടത്തായി കൊലപാത കേസിന്റെ നിർണ്ണായകമായ വിവരങ്ങൾ ഉൾപ്പെടുത്തി (സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെ മാധ്യമങ്ങളിലൂടെ നിലവിൽ പ്രചരിപ്പിച്ചിട്ടുണ്ട് ) നിയമവിരുദ്ധമായി വാണിജ്യ സിനിമ നിർമ്മിച്ച് അന്വേഷണത്തെയും കോടതി നടപടികളെയും സ്വാധീനിക്കുന്നതുമായി ബന്ധപ്പെട്ട പരാതി.

സർ,
താങ്കളുടെ അന്വേഷണ പരിധിയിൽ വരുന്ന “കൂടത്തായി കൊലപാത” കേസിലെ വിവിവരങ്ങൾ ഉൾപ്പെടുത്തി “കൂടത്തായി” എന്ന പേരിൽ സിനിമ നിർമ്മിക്കുകയാണെന്നു വിവിധ സിനിമ പ്രവർത്തകർ പ്രഖ്യാപിക്കുകയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലും മാധ്യമങ്ങളിലും പ്രചരിപ്പിക്കുന്നത് അങ്ങയുടെ ശ്രദ്ധയിപ്പെടുത്തുകയാണ്.

പ്രസ്തുത കേസ് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ മാത്രമാണ് ഇപ്പോൾ ഉള്ളത് എന്നതിനാലും, കേസിലെ പ്രഥമ വിവര റിപ്പോർട്ട് ഉൾപ്പെടെ കോടതിയിൽ നൽകി ക്രിമിനൽ വ്യവഹാരം ആരംഭിച്ചതിനാലും കൂടത്തായി കേസ് sub judice ആയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഇനിയും ശേഖരിക്കാനുള്ളതിനാലും, അന്വേഷണം ഒരുപാട് മുന്നോട്ട് കൊണ്ടുപോകാനുള്ളതിനാലും, ചോദ്യം ചെയ്യലുകൾ ഉൾപ്പെടെ നടത്തി നിയമപ്രകാരമുള്ള സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതിനാലും പൊതുജനങ്ങളെ ഏറ്റവും സ്വാധീനിക്കുക്കുന്ന സിനിമ എന്ന മീഡിയയിലൂടെ കേസിന്റെ വിശദാംശങ്ങൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധവും കോടതി അലക്ഷ്യവുമാണ്.

നിർമ്മാതാവും, ആശീർവാദ് സിനിമയുടെ ഉടമസ്ഥനുമായി ആന്റണി പെരുമ്പാവൂർ എന്നയാൾ കൂടത്തായി സംഭവം സിനിമയാക്കുകയാണ് എന്ന് മലയാള മനോരമയിലൂടെയും, വനിത വെബിലൂടെയും വ്യക്തമാക്കുകയും പ്രസ്തുത അറിയിപ്പ് മലയാള മനോരമയുടെ 09 .10 .2019 വെബ് പേജിലും, പത്രത്തിലും വർത്തയാകുകയും ചെയ്തിട്ടുണ്ട്.

കൂടാതെ മലയാള ചലച്ചിത്ര നടിയായ ഡിനി ഡാനിയേൽ എന്നയാൾ അവരുടെ ഫെസ്റയിസ്ബുക്ക് പേജിലൂടെ കൂടത്തായി കേസ് സിനിമയാകുകയാണെന്നു പ്രഖ്യാപിക്കുകയും “കൂടത്തായി” എന്ന് പേരിട്ട സിനിമയുടെ ആദ്യ പോസ്റ്ററുകൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത വാർത്ത 09 .10 .2019 നും, 10 .10 .2019 നും മലയാള മനോരമ ഉൾപ്പെടെ എല്ലാ മാധ്യമങ്ങളും വർത്തയാക്കുകയും പോസ്റ്ററുകൾ ഉൾപ്പെടെ പബ്ലിഷ് ചെയ്യുകയും ചെയ്തിട്ടുണ്ട് .

ഏറെ വർഷങ്ങൾ പഴക്കം ചെന്ന കേസിൽ തെളിവുകളും, സാക്ഷികളും, ശാസ്ത്രീയ തെളിവുകളും, സാഹചര്യ തെളിവുകളും ശേഖ രിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയായതിനാലും, സെൻസിറ്റിവായ വിഷയത്തിൽ കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നിരവധി കുടുംബങ്ങളും മനുഷ്യരും ഉൾപ്പെടുത്തതിനാലും അന്വേഷണ ഘട്ടത്തിൽ മാത്രമുള്ള കേസുമായി ബന്ധപ്പെട്ട സിനിമ നിർമ്മിക്കുന്നത് പൗരവകാശത്തിലേക്കുള്ള കടന്നുകയറ്റവും, ഇരകളുടെയും, പ്രതികളുടെയും മൗലികാവകാശ ലംഘനവും, കോടതി അലക്ഷ്യവും, ഭരണഘടനാ ലംഘനവുമാണ്.

1. നിലവിൽ പബ്ലിഷ് ചെയ്തിരിക്കുന്ന സിനിമ പോസ്റ്ററിൽ യതാർത്ഥ ഒന്നാം പ്രതിയുടെ പേരായ ജോളി എന്നതിന് പകരം ഡോളി എന്നിട്ടുകൊണ്ടാണ് പോസ്റ്ററുകൾ ഇറങ്ങിയിട്ടുള്ളത്. “കൂടത്തായി എന്ന് പേര് എഴുതിയ പോസ്റ്ററിൽ “കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട് എന്നും ” DINI DANIEL IN &AS DOLLY എന്നും എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്.

2. 19(1) (a) പ്രകാരം ഇന്ത്യൻ ഭരണഘടനയിൽ ഉറപ്പു നല്കുന്ന പ്രധാനപ്പെട്ട ഒരു മൗലികാവകാശമാണ് അഭിപ്രായസ്വാതന്ത്ര്യം. അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഭാഗത്തിൽപ്പെടുന്ന ശക്തമായ ഒരു മാധ്യമമാണ് സിനിമ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട് Films have always been regarded as constituting a powerful medium of expression. It is judicially recognized that cinema is a form of speech and expression എന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്.

3. എന്നാൽ അഭിപ്രായസ്വാതന്ത്യം അനിയന്ത്രിതമായ ഒന്നല്ല; മറ്റു മൗലികാവകാശങ്ങളെപ്പോലെ ഇതും നിയന്ത്രണവിധേയമാണ്. അനിയന്ത്രിതമോ പരിധിയില്ലാത്തതോ ആയ അവകാശം ഭരണഘടന ആർക്കും നല്കുന്നില്ല. ഭരണഘടനയുടെ 19(2) മുതൽ (6) വരെയുള്ള ഉപവകുപ്പുകൾ മൌലികാവകാശങ്ങളുടെ നിയന്ത്രണങ്ങളുടെ സ്വഭാവത്തെപ്പറ്റി പ്രതിപാദിക്കുന്നു. ഈ നിയന്ത്രണപ്രക്രിയയെ ഭരണഘടനയിൽ നിർവചിച്ചിട്ടില്ല. ഉചിതമായ, അല്ലെങ്കിൽ യുക്തമായ നിയന്ത്രണങ്ങൾക്കുള്ള ഉപാധികൾ നിർദ്ദേശിക്കുകയാണ് പ്രസ്തുത വകുപ്പിൽ ചെയ്തിട്ടുള്ളത്.

4. താഴെ പറയുന്ന സാഹചചര്യങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടാവുന്നതാണ് എന്നുകോടതി വിലയിരുത്തിയിട്ടുണ്ട് Reasonable restrictions can be imposed under Article 19(2) on such freedom under various heads, such as (a) sovereignty and integrity of India (b) security of the State (c) friendly relations with the foreign States (d) public order (e) to prevent incitement to offence (f) decency (g) morality (h) contempt of court and (i)defamation.

5. ഈ പരാതിയിൽ പ്രതിപാദിച്ച കോടതി കേസുമായി ബന്ധപ്പെട്ട സിനിമ നിർമ്മാണം (b ) public order (e) to prevent incitement to offence (f) decency (g) morality (h) contempt of court and (i) defamation എന്നീ സാഹചര്യങ്ങളെ സ്വാധീനിക്കുമെന്നതിനാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (2 ) പ്രകാരം പ്രസ്തുത സിനിമനിർമ്മാണവും, പോസ്റ്ററുകളുടെ പ്രചാരണവും തടയേണ്ടതാണ്.

6. 1971 ലെ കോടതി അലക്ഷ്യ നിയമത്തിലെ വകുപ്പ് 3 പ്രകാരം കോടതിയുടെ പരിഗണനയിൽ നിലവിലുള്ള കേസായതിനാൽ പ്രസ്തുത കേസ് വിചാരണ നടത്തി തീർപ്പുകൽപ്പിക്കുന്നതുവരെ കേസിലെ വിശദാംശങ്ങൾ ഉൾപ്പെടെ കേസിനെ ബാധിക്കുന്ന രീതിയിലും, കേസിൽ ഉൾപ്പെട്ട പ്രതികളുടെയും, സാക്ഷികളുടെയും മറ്റുള്ളവരുടെയും സ്വകര്യതയെയും മൗലികാവകാശങ്ങളെയും ബാധിക്കുമെന്നതിനാൽ കൂടത്തായി സംഭവങ്ങളിലെ നിർണ്ണായക വിവരങ്ങൾ പ്രതിപാദിച്ച് നിർമിക്കുന്ന സിനിമകളും സിനിമ പോസ്റ്ററുകളും നിയമവിരുദ്ധവും, നടപടിയെടുക്കേണ്ടതുമാണ്.

Section 3 of Contempt of Courts Act 1971 defines what is pending proceeding. It provides:-

“a judicial proceeding –
(a) is said to be pending –

(A) in the case of a civil proceeding, when it is instituted by the filing of a plaint or otherwise,
(B) in the case of a criminal proceeding under the Code of Criminal Procedure, 1898 (5 of 1898), or any other law –
(i) where it relates to the commission of an offence, when the charge sheet or challan is filed, or when the Court issues summons or warrant, as the case may be, against the accused, and
(ii) in any other case, when the Court takes cognizance of the matter to which the proceeding relates, and in the case of a civil or criminal proceeding, shall be deemed to continue to be pending until it is heard and finally decided, that is to say, in a case where an appeal or revision is competent, until the appeal or revision is heard and finally decided or , where no appeal or revision is preferred, until the period of limitation prescribed for such appeal or revision has expired;
(b) which has been heard and finally decided shall not be deemed to be pending merely by reason of the fact that proceedings for the execution of the decree, order or sentence passed therein are pending.”

7. 1959 ലെ Shivarajan v. The State കേസിൽ ക്രിമിനൽ കേസിലെ അന്വേഷണ ഘട്ടത്തിൽ സ്വരൂപിക്കുന്ന വിവരങ്ങൾ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് നൽകരുതെന്ന് കേരള ഹൈക്കോടതി യുടെ സുപ്രധാന വിധിയുണ്ട് The Court expressed concern and hoped that the authorities will take notice of this matter and of the provisions of the Criminal Procedure Code and the Evidence Act. Information obtained during the course of police investigation has to be kept confidential and Police officers are not entitled to give this away for the benefit of the public or the press.

8. State of Kerala v. Aboobacker, 2006 കേസിലും മാധ്യങ്ങളിലൂടെ നടക്കുന്ന മാധ്യമ വിചാരണ നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി അസന്നിഗ്ദമായി വിധിച്ചിട്ടുണ്ട്.

9. The Central Board Of Film … vs Yadavalaya Films കേസിൽ രാജീവ് ഗാന്ധി വധക്കേസ് കോടതിയുടെ പരിഗണയിലിരിക്കവേ സിനിമ അനുവദിക്കാൻ സാധിക്കില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയും നിലവിലുണ്ട്.

10. Cinematograph Act, 1952, the Cinematograph (Certification) Rules, 1983 ലെ വകുപ്പ് 5-B(1) പ്രത്യേകിച്ചും മറ്റ് വിവിധ വകുപ്പുകൾ പ്രകാരവും കോടതിയുടെ അന്തിമ തീർപ്പുകല്പിക്കാത്ത, കോടതിയെയോ പോലീസ് അന്വേഷണത്തെയോ സ്വാധീനിക്കുന്ന രീതിയിൽ സിനിമയോ, ഡോകളുമെന്ററികളോ നിർമ്മിക്കുന്നത് നിയമവിരുദ്ധമാണെന്നും അത്തരം സിനിമകൾക്ക് അനുമതി നൽകരുതെന്നും കൃത്യമായ ചട്ടങ്ങളുണ്ട്. ആയതിനാൽ പ്രസ്തുത നിയമപ്രകാരവും പരാതിയിൽ പ്രസ്താവിച്ച കോടതി കേസുമായി ബന്ധപ്പെട്ട സിനിമ നിർമ്മാണവും , പോസ്റ്റർ പ്രചാരണവും നിരോധിക്കേണ്ടതാണ്.

Section 5-B(1) provides the ground for the restriction for public exhibition which is in consonance with Article 19(2) of the Constitution.

11. ആരുഷി കൊലപാതക കേസിൽ മാധ്യമ വിചാരണയെയും, സിനിമ നിർമ്മാണത്തെയും ശക്തമായി നിയന്ത്രിക്കണമെന്ന് സ്പ്രേയിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

12. Sub judice ആയിട്ടുള്ള കേസുകളിൽ മാധ്യമ വാർത്തകൾ ഇരകളുടെയും, പ്രതികളുടെയും സാക്ഷികളുടെയും മൗലികാവകാശമായ ആർട്ടിക്കിൾ 21 പ്രകാരമുള്ള “Right To Fair Trial ” Right to life ” ‘Presumption of Innocence’ എന്നീ മൗലികാവകാശങ്ങൾ സംരക്ഷിക്കണെമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇരകളുടെയും നിരവധി സാക്ഷികളും, പ്രതികളും ഉൾപ്പെട്ട കൂടത്തായി കേസിലെ പ്രതികളുടെയും , സാക്ഷികളുടെയും മേൽപ്പറഞ്ഞ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുള്ളതിനാൽ നിലവിൽ പ്രചരിക്കുന്ന സിനിമ പോസ്റ്ററുകളും, സിനിമ നിർമ്മാണങ്ങളും നിയന്ത്രിക്കേണ്ടതാണ്.

താങ്കളുടെ ഓഫീസിൽ നിന്നും “പത്രങ്ങൾക്ക് നൽകുന്ന ഔദ്യോദിക പ്രസ്താവന ” എന്ന തലക്കെട്ടിൽ 09 -10 -2019 നു നൽകിയ നിർദേശവും കൂടത്തായി കേസന്വേഷണവുമായി ബന്ധപ്പെട്ട് അനധികൃത ഇടപെടലുകളും, തടസ്സങ്ങും, സ്വാധീനങ്ങളും ഉണ്ടാകുന്നുണ്ട് എന്നത് ശരിവെക്കുന്നു എന്നതിനാൽ മേൽപ്പറഞ്ഞ വസ്തുതകളുടെയും, നിയമങ്ങളുടെയും, കോടതിവിധികളുടെയും അടിസ്ഥാനത്തിൽ sub judice ആയ കൂടത്തായി കേസുകളുടെ വിശദാംശങ്ങൾ വെച്ചുകൊണ്ട് സിനിമ നിര്മ്മാണം നടത്തുന്നതും, സിനിമ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതും തടഞ്ഞുകൊണ്ട് ഉത്തരവിടണമെന്നു പൊതുതാപര്യ പ്രകാരം അപേക്ഷിക്കുന്നു.

മാനന്തവാടി വിശ്വസ്തതയോടെ
23.09. 2019
അഡ്വ ശ്രീജിത്ത് പെരുമന

https://www.facebook.com/sreejith.perumana/posts/10158129781302590

shortlink

Related Articles

Post Your Comments

Related Articles


Back to top button