KeralaLatest NewsNews

വിഎസ് അച്യുതാനന്ദന്റെ വാദം തള്ളി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരെ ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ വിഎസിന്റെ വാദം തള്ളി സംസ്ഥാന സര്‍ക്കാര്‍. സരിതാ നായരുടെ ടീം സോളാര്‍ കമ്പനിയില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് കമ്മീഷന് മുന്നില്‍ ഹാജരായ പലരും ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിച്ചിരുന്നെങ്കിലും ആര്‍ക്കും ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഉമ്മന്‍ ചാണ്ടി വി എസ് അച്യുതാന്ദനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ സാക്ഷിയായാണ് അഡീഷണല്‍ സെക്രട്ടറി കോടതിയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button