Food & CookeryLife Style

പച്ചക്കറികള്‍ കഴിക്കാന്‍ മടിയാണോ എങ്കില്‍ ഇത് ട്രൈ ചെയ്യൂ; തയ്യാറാക്കാം രുചികരമായ വെജിറ്റബിള്‍ പുലാവ്

നല്ല ആരോഗ്യത്തിന് ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ ചിലര്‍ക്ക് പച്ചക്കറികള്‍ കഴിക്കാന്‍ തീരെ ഇഷ്ടമുണ്ടാകില്ല. അത്തരത്തിലുള്ളവര്‍ക്കായി ഇതാ ഒരു സൂപ്പര്‍ വിഭവം. പച്ചക്കറികള്‍ കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഈസിയായി പരീക്ഷിക്കാവുന്ന ഒരു വിഭവമാണിത്.

ചേരുവകള്‍

ബസ്മതി അരി – രണ്ടര കപ്പ് ( അരി 15 മിനുട്ട് നന്നായി കഴുകി കുതിര്‍ത്ത് വയ്ക്കണം )
നെയ്യ്/ വെജിറ്റബിള്‍ ഓയില്‍ – 2 1/2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക- നാലെണ്ണം
ഗ്രാമ്പൂ- നാല്
പട്ട- ഒരു കഷണം
വയനയില- ഒന്ന്
സവാള – ഇടത്തരം ഒരു സവാള ചെറിയ ചതുരക്കഷണങ്ങളാക്കിയത്.
ഗ്രീന്‍പീസ് – അരക്കപ്പ്
ബീന്‍സും കാരറ്റും അരിഞ്ഞത് – അരക്കപ്പ് വീതം
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചെറുതായരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍ വീതം
മല്ലിയില തണ്ടോടെ അരിഞ്ഞത് – അരക്കപ്പ
് ഉപ്പ് – പാകത്തിന്
തിളച്ച വെള്ളം- അഞ്ചു കപ്പ്

തയ്യാറാക്കുന്ന വിധം

പുലാവ് തയാറാക്കാനുള്ള പാത്രത്തില്‍ നെയ്യൊഴിച്ചു ചൂടാകുമ്പോള്‍ ഏലക്ക, ഗ്രാമ്പു, കറുവ പട്ട, വയനയില എന്നിവ ഇട്ട് ചെറിയ ചൂടില്‍ വഴറ്റുക. ഇതിലേക്ക് സവാളക്കഷണങ്ങള്‍ ഇട്ട് ഇളക്കി ചുവന്നു തുടങ്ങുമ്പോള്‍ പച്ച ഗ്രീന്‍പീസും ബീന്‍സ്, ക്യാരറ്റ്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നീ ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. കുറച്ചു നേരം വഴറ്റിയശേഷം തിളച്ച വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിക്കൊടുക്കുക. നന്നായി തിളയ്ക്കുമ്പോള്‍ കുതിര്‍ത്ത അരി ഇട്ട് ഇളക്കി അടച്ച് വെക്കാം. അരി വെന്തു കഴി ഞ്ഞാല്‍ മല്ലിയില മുക്കാല്‍ഭാഗം ചേര്‍ത്തിളക്കി ഇറക്കി വയ്ക്കാം. ആവശ്യമെങ്കില്‍ വിളമ്പാനുള്ള പാത്രത്തിലേക്കു പകര്‍ന്നു കുറച്ച് അണ്ടിപ്പരിപ്പ്, കിസ്മിസ്, ബാക്കിവച്ച മല്ലിയില എന്നിവകൊണ്ട് അലങ്കരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button