തിരുവനന്തപുരം: ഭഗവാന്‍ അയ്യപ്പന്‍ തങ്ങളെ സഹായിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജന്‍. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് അനുകൂലമായി ഭവിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിശ്വാസികളെല്ലാം തങ്ങള്‍ക്കൊപ്പമാണെന്നും ഇ പി അഭിപ്രായപ്പെട്ടു. ജി സുധാകരന്റെ പൂതന പ്രയോഗത്തില്‍ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജോളിയെ സഹായിക്കില്ല, ജോളിക്കെതിരെ മൊഴിയുമായി സഹോദരന്‍
പൂതന എന്നാല്‍ സാഹിത്യപ്രയോഗമാണെന്നും മാനസികവിഭ്രാന്തി കൊണ്ടാണ് യുഡിഎഫ് നേതാക്കള്‍ ഇതുപോലുളള നിസാരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇ പി വിവരിച്ചു. വോട്ടുകച്ചവടം നടത്തിയ പാരമ്പര്യം ഉളളതുകൊണ്ടാണ് മുല്ലപ്പളളി രാമചന്ദ്രന്‍ വോട്ടുമറിക്കല്‍ ആരോപണം ഉന്നയിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു
Post Your Comments