Life StyleHealth & Fitness

നിങ്ങള്‍ എപ്പോഴും ഒരുമിച്ച് ഇരുന്നാണോ ഭക്ഷണം കഴിക്കുന്നത് ? എങ്കില്‍ സൂക്ഷിക്കുക

ചിലര്‍ക്ക് ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കാനാണ് ഇഷ്ടം. മറ്റു ചിലര്‍ക്കാകട്ടെ വീട്ടുകാരോടോ സുഹൃത്തുക്കളോടോ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഏറെ ഇഷ്ടം. ഒറ്റയ്ക്ക് ഇരുന്ന് കഴിക്കുന്നതിനെക്കാള്‍ എല്ലാവരോടും ഒപ്പം ഭക്ഷണം കഴിക്കുന്നതാണോ നിങ്ങള്‍ക്ക് ഇഷ്ടം? എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം. സുഹൃത്തുക്കളൊടൊപ്പമോ കുടുംബത്തോടൊപ്പമോ ഇരുന്ന് കഴിക്കുമ്പോള്‍ ഒറ്റയ്ക്ക് ഇരുന്ന് കഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഭക്ഷണം നിങ്ങള്‍ അകത്താക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് ബര്‍മിംഗ്ഹാം (University of Birmingham) ആണ് പഠനം നടത്തിയത്. ഇത്തരത്തില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ ഒറ്റയ്ക്ക് ഇരുന്ന് കഴിക്കുന്നതിനെക്കാള്‍ ഏകദേശം 48 ശതമാനം കൂടുതല്‍ ഭക്ഷണം കഴിക്കുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സാമൂഹ്യപരമായ അന്തരീക്ഷമാണ് ഇത്തരത്തില്‍ കൂടുതലായി ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും പഠനം പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ അമിതമായ അളവില്‍ ഭക്ഷണം കഴിക്കുന്നത് ശരീരത്തെ ബാധിക്കുമെന്നുംഅമിതവണ്ണം പോലെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഒരുമിച്ച് ഇരുന്ന് കഴിക്കുമ്പോള്‍ ഭക്ഷണത്തിന്റെ അളവില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും പഠനത്തില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button