Latest NewsIndia

നവരാത്രി കാലത്ത് മതവിശ്വാസം വ്രണപ്പെടുത്തിയെന്ന് പരാതി: സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്‌തു

ഹിന്ദുത്വത്തെയും ഹിന്ദു ഈശ്വര സങ്കല്‍പ്പങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങളെന്ന് പരാതിയില്‍ പറയുന്നു

കന്യാകുമാരി: നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക് പോസ്റ്റില്‍ ഹിന്ദു ദൈവങ്ങളായ സരസ്വതിയെയും ബ്രഹ്മാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. പഡന്തല്‍മൂട് ഗ്രാമവാസിയും 35കാരനുമായ എസ് ജയനാണ് അറസ്റ്റിലായത്.ബിജെപി കന്യാകുമാരി ജില്ലാ അഭിഭാഷക അസോസിയേഷന്‍ സെക്രട്ടറി ആര്‍ സവര്‍ക്കറുടെ പരാതിയിലാണ് അറസ്റ്റ്.

ഇന്ന് വിജയദശമി ക്ഷേത്രങ്ങളിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ആയിരകണക്കിന് കുരുന്നുകൾ

ഹിന്ദുത്വത്തെയും ഹിന്ദു ഈശ്വര സങ്കല്‍പ്പങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങളെന്ന് പരാതിയില്‍ പറയുന്നു.കോടതിയില്‍ ഹാജരാക്കിയ ജയനെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് അറസ്റ്റെന്നും പൊലീസ് നടപടി പക്ഷപാതപരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ കനകരാജ് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button