Latest NewsInternational

ചൈനയില്‍ മുസ്ലിങ്ങള്‍ക്കെതിരേ നടക്കുന്നത് കൊടുംക്രൂരത; നിര്‍ബന്ധിത വന്ധ്യംകരണവും കൂട്ടബലാത്സംഗവും; വീഡിയോ പുറത്ത്

ചങ്ങലയില്‍ ബന്ധിച്ചു കണ്ണുകള്‍ മൂടിയ മുസ്ലീം തടവുകാരെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷം തടവുകാര്‍ 'സാധാരണ' ജോലികള്‍ മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു ചൈനയുടെ പ്രതികരണം.

ബെയ്ജിങ്: കമ്യൂണിസ്റ്റ് ചൈനയില്‍ മുസ്ലിം ജനവിഭാഗത്തിനെതിരേ നടക്കുന്ന ക്രൂരതകളെ പറ്റി കാലങ്ങളായി പല റിപ്പോര്‍ട്ടുകളും പുറത്തുവന്നെങ്കിലും ഇതു സംബന്ധിച്ച ചില വിഡീയോകള്‍ ഇതിനു തെളിവായി പുറത്തുവന്നിരിക്കുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം ഇപ്പോള്‍ പ്രധാന ചര്‍ച്ചവിഷയങ്ങളില്‍ ഒന്നായി മുസ്ലിങ്ങള്‍ക്കെതിരേ ചൈന നടത്തുന്ന കൊടുക്രൂരത മാറിക്കഴിഞ്ഞു. ചങ്ങലയില്‍ ബന്ധിച്ചു കണ്ണുകള്‍ മൂടിയ മുസ്ലീം തടവുകാരെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷം തടവുകാര്‍ ‘സാധാരണ’ ജോലികള്‍ മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു ചൈനയുടെ പ്രതികരണം.

റോയിയുടെ അടുത്ത സുഹൃത്തിന്റെ മരണവും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു , മരിച്ചത് ഭക്ഷണം കഴിച്ച ഉടനെ

പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ്ങില്‍ എടുത്തതാണെന്ന് കരുതുന്ന ഡ്രോണ്‍ വീഡിയോയില്‍ തടവുകാരെ തല മൊട്ടയടിച്ചും കണ്ണുകള്‍ മൂടിയും കൈകള്‍ ബന്ധിച്ചും കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് അടുത്തിടെ പുറത്തുവന്നത്.രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയപ്പോള്‍ അതു മുസ്ലിങ്ങള്‍ക്കെതിരായ വെല്ലുവിളിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ആര്‍ത്തട്ടഹസിച്ച ഇടതുപക്ഷ മനുഷ്യാവകാശ പ്രവര്‍ത്തരൊന്നും കമ്യൂണിസ്റ്റ് ചൈനയുടെ ഈ ക്രൂരതയ്‌ക്കെതിരേ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ് . വീഡിയോ കാണാം:

shortlink

Related Articles

Post Your Comments


Back to top button