നെഞ്ചെരിച്ചിലിനും പുളിച്ചുതികട്ടലിനുമുള്ള ഗുളികകൾ ഡോക്ടർമാരുടെ നിർദ്ദേശാനുസരണമല്ലാതെ ധാരാളമായി വാങ്ങിക്കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ‘ബ്രിട്ടീഷ് മെഡിക്കൽ ജേണൽ’. ഇത്തരം ഗുളികകളുടെ അമിതോപയോഗം ഉദര അർബുദം, മാരകമായ ഹൃദ്രോഗം, വൃക്കരോഗം എന്നിവയ്ക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ചെറിയ അളവിലാണെങ്കിൽ പോലും ഇത്തരം ഗുളികകളുടെ ദീർഘകാല ഉപയോഗം മാരകമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. ഇത്തരം ഗുളികകളുടെ അശാസ്ത്രീയമായ ഉപയോഗം മൂലം ശരാശരി ആയിരത്തോളം മരണങ്ങൾ പ്രതിവർഷം ഉണ്ടാകുന്നതായും ലേഖനത്തിൽ പറയുന്നു.
ഇത്തരം ഗുളികകൾ ഉപയോഗിക്കുന്ന ഭൂരിപക്ഷം ആളുകളും ശരിക്കും അവയുടെ ആവശ്യമില്ലാത്തവരാണെന്നും ലേഖകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ രണ്ട് ലക്ഷത്തി പതിനയ്യായിരത്തോളം പേരിൽ നടത്തിയ പഠനത്തിന്റെ ഫലമാണ് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പുറത്തു വിട്ടിരിക്കുന്നത്.
Post Your Comments