KeralaLatest NewsNewsSports

കേരളത്തിന്റെ ആദരവ് ഏറ്റുവാങ്ങാൻ ബാഡ്‌മിന്‍റൺ ലോക ചാമ്പ്യന്‍ നാളെ തലസ്ഥാനത്ത് എത്തും

തിരുവനന്തപുരം: ബാഡ്‌മിന്‍റൺ ലോക ചാമ്പ്യന്‍ പി വി സിന്ധു നാളെ കേരളത്തിൽ. സംസ്ഥാന സര്‍ക്കാരും, കേരള ഒളിംപിക് അസോസിയേഷനും നൽകുന്ന ആദരം ഏറ്റുവാങ്ങുവാനാണ് സിന്ധു തലസ്ഥാനത്ത് എത്തുന്നത്. നാളെ രാത്രി എട്ടിന് സിന്ധു തിരുവനന്തപുരത്തെത്തും. മറ്റന്നാള്‍ രാവിലെ ആറ് മണിക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും. ശേഷം വൈകിട്ട് മൂന്നരയ്ക്ക് ജിമ്മി ജോര്‍ജ് സ്റ്റേ‍ഡിയത്തില്‍ ആണ് സിന്ധുവിനെ ആദരിക്കുന്ന ചടങ്ങ് നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും നൽകും. ഒളിംപിക്സില്‍ വെള്ളിമെഡൽ നേടിയ ശേഷം ഗള്‍ഫ് വ്യവസായി 25 ലക്ഷം രൂപ സമ്മാനിച്ച ചടങ്ങിൽ പങ്കെടുക്കുവാൻ വേണ്ടിയാണ് പി വി സിന്ധു അവസാനമായി തിരുവനന്തപുരത്തെത്തിയത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസലില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിൽ ജാപ്പനീസ് സൂപ്പര്‍ താരം നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു ലോക കിരീടം ചൂടിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് 21-7, 21- 7 എന്ന സ്‌കോറിനായിരുന്നു ജയം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടം നേട്ടമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button