വീട് പണിയുമ്പോള്‍ നാം ഏറെ ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ് വയറിങ്. ഒന്നിനും ഒരു കുറവ് വേണ്ട എന്നു കരുതി മുറിയില്‍ രണ്ട് മൂന്ന് പ്ലഗ്ഗ് പോയിന്റുകളും മറ്റും വെയ്‌ക്കേണ്ട. ഇത് അധിക ചിലവാണെന്ന് മാത്രമല്ല, പിന്നീട് കീശകാലിയാകുന്നതും അറിയില്ല. ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും പ്ലഗുകളെ ലോഡ് ആയാണ് കണക്കാക്കുന്നത്. എല്ലാ ബോര്‍ഡിലും പ്ലഗ് സ്ഥാപിക്കുന്നതിന് മുന്‍പ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 100 വാട്ടോളം പവര്‍ എടുക്കുമെന്ന അനുമാനത്തിലാണ് ഓരോ പ്ലഗിന്റെയും ലോഡ് കണക്കാക്കപ്പെടുന്നത്. പവര്‍ പ്ലഗാണെങ്കില്‍ അത് 500 വാട്ടാകും. രണ്ടു പവര്‍ പ്ലഗ് സ്ഥാപിച്ചാല്‍ ഒരു കിലോ വാട്ടാണ് കണക്റ്റഡ് വാട്ട് എന്ന കണക്കില്‍ കൂട്ടുക. വൈദ്യുത ബില്‍ കൂടാന്‍ ഈയൊരു ഒറ്റക്കാരണം മതി.
കണക്റ്റഡ് വാട്ട് 5000 കവിഞ്ഞാല്‍ ത്രീ ഫെയ്‌സ് കണക്ഷന്‍ വേണ്ടി വരും. 3000 വാട്ടിനു മുകളില്‍ കണക്റ്റഡ് ലോഡ് വരികയോ ഏതെ ങ്കിലും ത്രീ ഫേസ് ഉപകരണം ഉണ്ടായിരിക്കുകയോ ചെയ്താല്‍ ത്രീ ഫേസിന് അപേക്ഷിക്കാം.എന്നാല്‍ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പ്ലഗ്ഗുകള്‍ ഒഴിവാക്കിയേക്കാം എന്ന് കരുതുന്നതും പവര്‍ പ്ലഗ് വേണ്ടെന്നു വയ്ക്കുന്നതും മണ്ടത്തരമാണ്. അയണ്‍ ബോക്‌സ്, ഗ്രൈന്‍ഡര്‍, മിക്‌സി, ഫ്രിഡ്ജ്, ഓട്ടമാറ്റിക് വാഷിങ് മെഷീന്‍, ഹീറ്റര്‍, ഗീസര്‍, പമ്പ് എന്നിവയ്‌ക്കെല്ലാം പവര്‍ പ്ലഗ് ആവശ്യമാണ്.
വീടിന്റെ സുരക്ഷയ്ക്ക് എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കേഴ്‌സ് (ഇഎല്‍സിബി) നിര്‍ബന്ധമായും നല്‍കണം. വൈദ്യുതി ചോര്‍ച്ചമൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും ഇത് സഹായിക്കും. പുതിയ ഇലക്ട്രോണിക് മീറ്ററാണെങ്കില്‍ ചെറിയ കറന്റ് ലീക്ക് പോലും റീഡിങ്ങില്‍ വ്യക്തമാകും. 30മില്ലി ആംപിയര്‍ ചോര്‍ച്ചപോലും കണ്ടുപിടിക്കാന്‍ ഇഎല്‍സിബി കൊണ്ടു കഴിയും.
ഇന്ന് ഇന്‍വെര്‍ട്ടറുകളില്ലാതെ രക്ഷയില്ല എന്ന സ്ഥിതിയിലാണ് പലരും. ഇന്‍വെര്‍ട്ടര്‍ വയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനു വേണ്ട സജ്ജീകരണങ്ങള്‍ വൈദ്യുതീകരണവേളയില്‍ തന്നെ ചെയ്തു വയ്ക്കണം. ആവശ്യമായ പോയിന്റുകളിലേക്ക് പ്രത്യേകം വയറിങ് നല്‍കുകയാണ് ഇതിനായി ചെയ്യേണ്ടത്. ലഭ്യമായ ലോഡില്‍ ആവശ്യത്തിനു വേണ്ട ഉപകരണങ്ങളെ മാത്രം ബന്ധിപ്പിക്കുക.
Post Your Comments