Latest NewsNewsHealth & Fitness

യാത്ര ചെയ്യുമ്പോഴുള്ള ഛര്‍ദി പേടി ഇനി ഒഴിവാക്കാം; ഇവ ശ്രദ്ധിച്ചാല്‍ മതി

ചിലര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ ഛര്‍ദി പതിവാണ്. ഈ പേടി കാരണം യാത്രകള്‍ പോകാതിരിക്കുന്നവരും മറ്റു മാര്‍ഗങ്ങല്‍ തേടുന്നവരും ഏറെയാണ്. എന്താണ് യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ഛര്‍ദിയുടെ കാരണമെന്ന് നോക്കാം. ആന്തര കര്‍ണത്തിലെ ശരീര സന്തുലനാവസ്ഥയുമായി ബന്ധപ്പെട്ട വെസ്റ്റിബ്യൂലാര്‍ സിസ്റ്റം നല്‍കുന്ന വിവരങ്ങളും കണ്ണും നേരിട് കാണുന്നവയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ തലച്ചോറില്‍ വരുത്തുന്ന ആശയക്കുഴപ്പത്തിന് ഫലമാണ് ഛര്‍ദി. ഇഗ്ലീഷില്‍ മോഷന്‍ സിക്‌നെസ് എന്ന് പറയുന്നു. ചിലര്‍ക്ക് വണ്ടിയില്‍ കയറിയ ഉടനെയും ചിലര്‍ക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോഴും ഇതുണ്ടാവാം. ആവര്‍ത്തിച്ചുള്ള ചലനങ്ങള്‍ ആന്തര കര്‍ണത്തിലുണ്ടാകുന്ന വ്യതിയാനകളാണ് ഛര്‍ദിക്ക് കാരണം. ഛര്‍ദിയെ അകറ്റാന്‍ യാത്ര ചെയ്യുമ്പോള്‍ സ്ഥിരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ

1 വണ്ടിയില്‍ കുലുക്കം ഇല്ലാത്തിടത്ത് ഇരിക്കുക. കാറില്‍ മുന്‍ സീറ്റിലും, ബസ്സില്‍ മധ്യഭാഗത്തും ഇരിക്കുക.

2 മോഷന്‍ സിക്‌നെസ് ഉള്ളവര്‍ യാത്രയ്ക്കിടയില്‍ വായിക്കരുത്, മൊബൈല്‍ ഒഴിവാക്കുക.

3 ഏതെങ്കിലും ഒരു ബിന്ദുവില്‍ മാത്രം നോട്ടമുറപ്പിച്ചിരിക്കുന്നത് നല്ലത്.

4 ജനലുകള്‍ തുറന്നു വെക്കുക, ശുദ്ധവായു ഏല്‍ക്കുന്നതും ഗുണകരം.

5 കഴിവതും ഛര്‍ദിക്കുന്നവരുടെ അടുത്തിരിക്കാതിരിക്കുക, അതിനെക്കുറിച്ചുള്ള സംസാരം ഒഴിവാക്കുക.

6 ഇഷ്ടമല്ലാത്ത ഭക്ഷണമോ പാനീയമോ യാത്രാമധ്യേ കഴിക്കരുത്.

7 യാത്രയ്ക്ക് മുന്നേ വയറുനിറച്ച ഭക്ഷണം കഴിക്കാതിരിക്കുക.

shortlink

Post Your Comments


Back to top button