സ്വാദിനൊപ്പം നിരവധി ആരോഗ്യപരമായ ഗുണങ്ങളും പൊതിച്ചോറിലുണ്ട്. ആരോഗ്യത്തിന് ഗുണകരമായി നിരവധി ഘടകങ്ങള്‍ വാഴയിലയില്‍ ഉണ്ട്.
പോളി ഫിനോളുകള്‍, ക്ലോറോഫില്ല്, ഹെമിസെല്ലുലോസ്, പ്രോട്ടീനുകള്‍, കരോട്ടിന്‍, വിറ്റാമിന്‍ എ, കാത്സ്യം, സിട്രിക് ആസിഡ്, എന്നിവ വാഴയിലയിലയില്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള പ്രകൃതിദത്ത ആന്റീ ഓക്സിഡന്റായ എപ്പിഗാലോകാറ്റേക്കിന്‍ എന്ന ഘടകവും വാഴയിലയിലുണ്ട്. ശരീരത്തിലെ ഫ്രീറാഡിക്കലുകളോട് പൊരുതി രോഗം വരുന്നത് തടയുകയും കാന്‍സറിനെ പ്രതിരോധിക്കാുകയും ചെയ്യുന്നു.
പ്രമേഹം ഇല്ലാതാക്കാനും ഫംഗസ്, വൈറസ്, ബാക്ടീരിയ തുടങ്ങിയ രോഗാണുക്കളെ പ്രതിരോധിക്കാനുമുള്ള കഴിവ് വാഴയിലയ്ക്കുണ്ട്. ഉദരാരോഗ്യത്തിനും വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
ഇലയിലുള്ള ക്ലോറോഫില്‍ അള്‍സറിനെ ഇല്ലാതാക്കാനും സഹായിക്കും. ചര്‍മ്മസംബന്ധമായ പ്രശ്നങ്ങള്‍ക്കും അകാല വാര്‍ധക്യം തടയാനും ഇത് സഹായിക്കും. രക്തം ശുദ്ധീകരിക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമേകാനും വാഴയിലയിലെ ഘടകങ്ങള്‍ക്ക് കഴിയും.
വാഴയിലയില്‍ പൊതിഞ്ഞ ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്നത് ഇതില്‍ അടങ്ങിയിരിക്കുന്ന മെഴുകു പോലുള്ള ആവരണമാണ്. ഇല കുതിര്‍ന്നു പോകാതിരക്കാന് സഹായിക്കുന്നതും ഈ ആവരണമാണ്.
Post Your Comments