ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ പ്രതിപക്ഷപാര്‍ട്ടികളും സൈന്യവും പടയൊരുക്കം ആരംഭിച്ചതായി സൂചന. ഇതിന്റെ ആദ്യപടിയായി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളെ ഉള്‍പ്പെടുത്തി രാജ്യവ്യാപകപ്രക്ഷോഭത്തിന് കളമൊരുങ്ങി. മദ്രസാവിദ്യാര്‍ഥികളടക്കം എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് രാജ്യവ്യാപകമായ പ്രക്ഷോഭമാണ് ഒരുങ്ങുന്നത്.ജമാഅത്ത് ഉലമ ഇ ഇസ്‌ലാം ഫസല്‍ (ജെ.യു.ഐ.-എഫ്) നേതാവ് ഫസലുര്‍ റഹ്‌മാന്‍, ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരേ ഒക്ടോബര്‍ 27-ന് രാജ്യവ്യാപകമായി ആസാദിമാര്‍ച്ച് (സ്വാതന്ത്ര്യറാലി) പ്രഖ്യാപിച്ചു.
അമിത് ഷായുടെ പൈലറ്റ് ആകാൻ ആൾമാറാട്ടം നടത്തിയ പൈലറ്റ് രാജി വെച്ചു
റാലി ഇമ്രാന്‍സര്‍ക്കാരിനെതിരേയുള്ള യുദ്ധപ്രഖ്യാപനമാണെന്നാണ് റഹ്മാന്‍ പറയുന്നത്. രാജ്യംമുഴുവന്‍ യുദ്ധഭൂമിയാക്കിയുള്ള പ്രക്ഷോഭം സര്‍ക്കാര്‍ വീണാലേ അടങ്ങൂവെന്ന് അദ്ദേഹം പറയുന്നു. ഇതിനായി മറ്റു പ്രതിപക്ഷപാര്‍ട്ടികളായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി.), പാകിസ്താന്‍ മുസ്‌ലിംലീഗ് -നവാസ് (പി.എം.എല്‍.-എന്‍.) എന്നിവയുടെ പിന്തുണതേടും.ശക്തരായ എതിരാളികളായിരുന്ന പി.പി.പി.യെയും പി.എം.എല്‍.-എന്നിനെയും തോല്‍പ്പിച്ച് ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പി.ടി.ഐ.) അധികാരത്തിലേറിയത് സൈന്യത്തിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു.
ആര്‍എസ്‌എസ് പഥസഞ്ചലനത്തിനിടയിലേയ്ക്ക് ഇരുചക്രവാഹനം ഇടിച്ചുകയറ്റി,. ഒരാളുടെ നിലഗുരുതരം
എന്നാല്‍, സൈന്യവും ഇപ്പോള്‍ കൂറുമാറുന്നതിന്റെ സൂചന നല്‍കിയതാണ് ഇമ്രാന്‍ ഖാന്‍ നേരിടുന്ന വലിയ ഭീഷണി. ഇമ്രാന്‍ ഖാന്റെ വിശ്വസ്തനും സൈനികമേധാവിയുമായ ഖമര്‍ ജാവേദ് ബജ്‌വ രാജ്യത്തെ വ്യവസായികളുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ച ഒരു അട്ടിമറിസാധ്യതയിലേക്ക് വിരല്‍ചൂണ്ടിയിരുന്നു. രാജ്യത്തെ യുവാക്കളുടെയും സാധാരണക്കാരുടെയും പ്രതീക്ഷയ്ക്കൊത്തുയരാന്‍ സര്‍ക്കാരിന് ആവുന്നില്ലെന്ന് പരക്കെ വിമര്‍ശനമുണ്ട്. ഒരുവര്‍ഷമായി ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്‍ധിക്കുകയുംചെയ്തു. അതെ സമയം റാലിക്കായി ജെ.യു.ഐ.-എഫ് നിഷ്കളങ്കരായ മദ്രസാവിദ്യാര്‍ഥികളെ ഉപയോഗിക്കുകയാണെന്ന് ഇമ്രാൻ ഖാൻ ആരോപിക്കുന്നു.
Post Your Comments