ബംഗളൂരു•ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോ വിമാനം സെക്കന്‍ഡുകള്‍ക്കകം വീണ്ടും പറന്നുയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മധുരയ്ക്കും ബംഗളൂരുവിനും ഇടയില്‍ പറക്കുന്ന 6E 7219 വിമാനമാണ് ‘ക്രോസ് വിന്‍ഡ്’ മൂലം പൈലറ്റ് വീണ്ടും ടേക്ക് ഓഫ് ചെയ്തത്. തുടര്‍ന്ന് 20 മിനിറ്റോളം വട്ടമിട്ട് പറന്നശേഷമാണ് വിമാനം വീണ്ടും ലാന്‍ഡ് ചെയ്തത്.
വൈകുന്നേരം 4.45 നാണ് വിമാനം ബംഗളൂരുവില്‍ ഇറങ്ങേണ്ടിയിരുന്നത് എന്നാല്‍ 5.10 നാണ് വിമാനം നിലംതൊട്ടത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.28 നാണ് അദ്ദേഹം മധുര അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്.
എന്താണ് സംഭവിക്കുന്നതെന്ന് കരുതി വളരെ ആശങ്കപ്പെട്ടുവെന്ന് യാത്രക്കാരില്‍ ഒരാളായ ബംഗളൂരു സ്വദേശി സുദർശൻ ദുജാരി പറഞ്ഞു. വിമാനം നിലത്തിറങ്ങി അഞ്ച്-പത്ത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ വീണ്ടും പറന്നുയര്‍ന്നു. പിന്നീട് അത് 20 മിനിറ്റോളം വായുവിൽ സഞ്ചരിച്ചു.ആദ്യം, ക്രൂ അംഗങ്ങൾക്ക് പോലും എന്താണ് സംഭവിക്കുന്നതെന്ന് ഉറപ്പില്ല. പത്തുമിനിറ്റിന് ശേഷം ക്രോസ് വിന്‍ഡ് മൂലം വീണ്ടും പറന്നുയരേണ്ടി വന്നതായി പൈലറ്റ് മുന്നറിയിപ്പ് സംവിധാനത്തിലൂടെ അറിയിച്ചു. പിന്നീട് അത് 20 മിനിറ്റോളം വായുവിൽ സഞ്ചരിച്ചു.ആദ്യം, ക്രൂ അംഗങ്ങൾക്ക് പോലും എന്താണ് സംഭവിക്കുന്നതെന്ന് ഉറപ്പില്ല. എന്നാൽ താന്‍ എയർ ഹോസ്റ്റസുമായി സംസാരിച്ചിപ്പോള്‍ അവർക്ക് എയർ ട്രാഫിക് കൺട്രോളിൽ (എടിസി) നിന്ന് അടിയന്തര കോൾ ലഭിച്ചതിനാലാണ് പറന്നുയര്‍ന്നത് എന്നാണെന്നും ദുജാരി പറഞ്ഞു.
വശത്ത് നിന്ന് വിമാനത്തിൽ പതിക്കുന്ന ഏത് കാറ്റും ക്രോസ് വിൻഡ് ആണ്. ഇത് വിമാനത്തിന്റെ പാതയില്‍ മാറ്റം വരുത്തുന്നു. വ്യോമയാന വിദഗ്ധരുടെ അഭിപ്രായത്തിൽ ക്രോസ് വിൻഡ്സ് ബെംഗളൂരുവിൽ വളരെ സാധാരണമായ ഒരു പ്രതിഭാസമല്ല. എന്നാല്‍ ക്രോസ് വിന്‍ഡില്‍ ലാന്‍ഡ് ചെയ്യുന്നത് പലപ്പോഴും കൌശലപരമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
ഇന്ത്യയിൽ കടുത്ത കൊടുങ്കാറ്റും ക്രോസ് വിൻഡുകളും കാരണം വിമാനങ്ങൾ തെന്നിമാറിയ സംഭവങ്ങളുണ്ട്, അതിനാലാണ് പലരും വീണ്ടും വിമാനം പറത്തി ക്രോസ് വിൻഡ് ഇല്ലാതിരിക്കുമ്പോൾ ഇറങ്ങുന്നത്.
അതേസമയം, ഇന്‍ഡിഗോ അധികൃതര്‍ സംഭവത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
Post Your Comments