ബെയ്ജിങ്: ചൈന ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിൽ വനിത സിംഗിൾസ് കിരീടം സ്വന്തമാക്കി ജപ്പാന്റെ നവോമി ഒസാക്ക. കലാശപ്പോരിൽ ലോക ഒന്നാം നമ്പര്‍ താരം ഓസ്‌ട്രേലിയയുടെ ആഷ്‌ളി ബാര്‍ട്ടിയെ ഒന്നിനെതിരേ രണ്ട് സെറ്റിനു തോൽപ്പിച്ചാണ് ലോക നാലാം നമ്പര്‍ താരം കിരീടം സ്വന്തമാക്കിയത്. 21കാരിയായ നവോമിയുടെ അഞ്ചാം കിരീടമാണിത്.
She did it! @Naomi_Osaka_ is our 2019 #ChinaOpen Champion! What a week and what a win over @ashbar96 3-6, 6-3, 6-2 pic.twitter.com/8Nj2ichcNI
— China Open (@ChinaOpen) October 6, 2019
ഒരു മണിക്കൂറും 51 മിനുട്ടും നീണ്ടു നിന്ന മത്സരത്തിൽ ആദ്യ സെറ്റ് 6-3ന് നേടി ബാര്‍ട്ടി മുന്നിലെത്തി. രണ്ടാം സെറ്റ് 6-3ന് നവോമി തിരികെ പിടിച്ചു. ശേഷം മൂന്നാം സെറ്റിൽ നടന്ന വാശിയേറിയ പോരിൽ ഒസാക്ക 6-2ന് വിജയിച്ച് കിരീടം ഉറപ്പിക്കുകയായിരുന്നു.
“It just feels like I accomplished what I set out to do,” says @Naomi_Osaka_.
Read more: https://t.co/4SBcEkeCCn pic.twitter.com/8LfrHxEP0V
— China Open (@ChinaOpen) October 6, 2019
പുരുഷ സിംഗിള്‍സിൽ ഓസ്ട്രിയയുടെ ഡൊമിനിക് തീം ചാമ്പ്യനായി. ഒന്നിനെതിരേ രണ്ട് സെറ്റിനു ടിറ്റ്‌സ്പാസിനെ തോൽപ്പിച്ചാണ് കിരീടം അണിഞ്ഞത്. സ്‌കോര്‍ 3-6,6-4,6-1.
3-6, 6-4, 6-1: @ThiemDomi wins it! The Austrian totally turned this match around against Sefanos Tsitsipas and becomes our 2019 champion!
— China Open (@ChinaOpen) October 6, 2019
Post Your Comments