![](/wp-content/uploads/2018/09/social-media-workplace.jpg)
ഒറ്റ ഇരുപ്പില്‍ മണിക്കൂറുകളോളം ജോലിയില്‍ മുഴുകുന്നവര്‍ ഒന്ന് ശ്രദ്ധിക്കൂ.. ഒരുപക്ഷേ ഏല്‍പ്പിച്ച ജോലിയോടുള്ള കൂറുകൊണ്ടോ അല്ലെങ്കില്‍ ഇത്ര സമയം കൊണ്ട് ഏല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നത് കൊണ്ടോ ആയിരിക്കും വിശ്രമം എടുക്കാതെ ജോലിയില്‍ വ്യാപൃതരാകുന്നത്. എന്നാല്‍ ഇനി മുതല്‍ ആ പതിവ് അങ്ങോട്ട് മാറ്റിക്കോളൂ.. ജോലിക്കിടയില്‍ മതിയായ സമയം വിശ്രമം എടുക്കേണ്ടത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് ആവശ്യമാണ്.
എറേനേരം വിശ്രമമില്ലാതെ ജോലിയില്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നാല്‍ ഗുരുതരമായ പല ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ക്ക് വഴി വെയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് മൂലം വിഷാദരോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന്് ഗവേഷകര്‍ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് മാസ് അറ്റ് ആംഹേസ്റ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഇരുന്ന് ജോലി ചെയ്യുന്നതിലൂടെ പ്രമേഹസാധ്യത കൂടുന്നു. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയാനുള്ള സാധ്യതയും കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിലൂടെ പേശി തകരാര്‍, വൃക്കരോഗങ്ങള്‍, അമിതവണ്ണം, കൊളസ്ട്രോളിന്റെ അളവ് കുറയുക, ഉയര്‍ന്ന രക്തസമ്മര്‍ദം, നടുവേദന, വെരിക്കോസ് വെയിന്‍, ഗുരുതരമായ ഡിവിറ്റി(ഡീപ് വെയ്ന്‍ ത്രോംബോസിസ്), ഓസ്റ്റിയോപെറോസിസ് അഥവാ അസ്ഥിക്ഷതം, ക്യാന്‍സര്‍ എന്നിവ ഉണ്ടാകാം.
ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് നില്ക്കുക, ലഘുവ്യായാമങ്ങള്‍ ചെയ്യുക, ഇടക്കിടെ നിവരുകയും കുനിയുകയും ചെയ്യുക തുടങ്ങി ശരീരത്തെ ഒരേ അവസ്ഥയില്‍ ചടഞ്ഞുകൂടാതെ ഇരിക്കാന്‍ ഇത്തരം ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. അമേരിക്കന്‍ ജേണല്‍ ഓഫ് നഴ്സിങ്ങില്‍ ഈ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ ജോലി ചെയ്യുന്നതിന്റെ ഇടയ്ക്ക് 10 മിനിറ്റെങ്കിലും നടക്കാന്‍ ശ്രമിക്കണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
Post Your Comments