ആലപ്പുഴ: ബി ജെ പിയുടെ താമരയ്ക്ക് മുമ്പിൽ ബി ഡി ജെ എസ് കൂപ്പിയ കൈയ് താഴ്ത്താൻ സമയമായതായി പാർട്ടി നേതാക്കൾ. ബി ഡി ജെ എസ് മുന്നണി വിട്ടേക്കുമെന്ന സൂചന നൽകി തുഷാർ വെള്ളാപ്പള്ളി രംഗത്ത്. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുവും മിത്രവുമില്ലെന്നും തുഷാർ പറഞ്ഞു. എക്കാലവും ബിജെപിക്കൊപ്പം നിൽക്കാമെന്ന് വാക്ക് കൊടുത്തിട്ടില്ല.
എൽഡിഎഫും യുഡിഎഫും തങ്ങളെ സമീപിച്ചിരുന്നു. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുവും മിത്രവുമില്ലെന്നും അഭിപ്രായപ്പെട്ട ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ എക്കാലവും ബിജെപിക്കൊപ്പം നിൽക്കാമെന്ന് വാക്ക് കൊടുത്തിട്ടില്ലെന്നും തുറന്നടിച്ചു. ബിജെപിയുമായുള്ള അകൽച്ച പൊട്ടിത്തെറിയുടെ വക്കിലെത്തി നിൽക്കെയാണ് മുന്നണി വിട്ടേക്കുമെന്ന സൂചന നൽകി തുഷാർ രംഗത്തെത്തിയത്.
എൻഡിഎ മുന്നണി സംവിധാനം കേരളത്തിൽ നിർജീവമാണെന്നും താഴെത്തട്ടിൽ യാതൊരു ഏകോപനവുമില്ലെന്നും ബിഡിജെഎസ് ബിജെപി ദേശീയ നേതൃത്വത്തെ ധരിപ്പിച്ചു. നേരത്തെ ഡൽഹിയിൽ അമിത്ഷായെ സന്ദർശിച്ച തുഷാർ വെള്ളാപ്പള്ളി ബിജെപി സംസ്ഥാന ഘടകത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ബിജെപി നേതാക്കൾ ഘടക കക്ഷികളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പ്രശ്‌നത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നും അമിത്ഷാ, ബി എൽ സന്തോഷ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബിഡിജെഎസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
Post Your Comments