പല്ലിലെ മഞ്ഞ നിറം ഏവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മഞ്ഞ നിറം മാറ്റാൻ ആറ് മാസത്തിലൊരിക്കല്ലെങ്കിലും പല്ല് വൃത്തിയാക്കിയിരിക്കണം. പക്ഷെ എല്ലാവര്ക്കും ഇത് ചെയ്യാൻ പറ്റിയെന്നു വരില്ല. അതിനാൽ പല്ലിലെ മഞ്ഞ നിറം മാറ്റി വെണ്മയുള്ളതാക്കാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന അഞ്ചുകാര്യങ്ങൾ ചുവടെ പറയുന്നു.
ഒരു നുള്ള് മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലു തേയ്ക്കുക. രാവിലെയും വൈകുന്നേരവും ഇങ്ങനെ മുടങ്ങാതെ ചെയ്താൽ പല്ലിന്റെ കറമാറുകയും, തിളക്കം ലഭിക്കുകയും ചെയ്യുന്നു.
പല്ല് തേയ്ക്കാൻ എടുക്കുന്ന ടൂത്ത്പേസ്റ്റിനൊപ്പം അല്പം ഉപ്പ് കൂടി ചേർത്ത് തേയ്ക്കുക. വ്യത്യാസം എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ ഉപ്പ് ഉപയോഗിച്ച് വായ കഴുകുന്നത് വായ്നാറ്റം അകറ്റാനും സഹായിക്കുന്നു.
ക്യാരറ്റ് നീര് കൊണ്ട് രാവിലെയും രാത്രിയും പല്ല് തേയ്ക്കാം. കുറച്ച് ദിവസങ്ങൾ തുടർച്ചയായി ചെയുമ്പോൾ പല്ലിന്റെ മഞ്ഞ നിറം മാറി വരുന്നതായി കാണാൻ സാധിക്കും. പല്ലിന്റെ നിറം കൂട്ടാൻ മാത്രമല്ല, പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും ക്യാരറ്റ് ഉപകാരിയാണ്
ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നത് പല്ലിലെ കറ മാറാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും.
സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഉപയോഗിക്കാവുന്ന ബേക്കിംഗ് സോഡ പല്ലിലെ മഞ്ഞ നിറം മാറ്റാനും സഹായിക്കുന്നു.ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ദിവസവും പല്ല് തേയ്ക്കാൻ ശ്രമിക്കുക. ഇത് പല്ലിലെ കറയെ ആഴത്തില് ചെന്ന് ഇല്ലാതാക്കുന്നു.
Post Your Comments