Latest NewsUAENewsGulf

യു.എ.ഇയിലേക്ക് മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാള്‍ പിടിയില്‍

റാസ് അല്‍-ഖൈമ•യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു. റാസ് അല്‍-ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിക്കപ്പെട്ട പ്രതി അജ്ഞാത മയക്കുമരുന്ന് മധുരപലഹാരങ്ങൾക്കടിയിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽ മിഹ്രിസി പറഞ്ഞു.

പ്രതിയുടെ ശരീരഭാഷയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മധുര പലഹാരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്.

നേരത്തെ, മയക്കുമരുന്ന് കടത്തിന് പിടിക്കപ്പെട്ട പ്രതിയെ റാസ് അല്‍-ഖൈമ ക്രിമിനൽ കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു.

ഇയാളില്‍ നിന്ന് 50,000 ദിർഹം പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button