സംസ്ഥാനത്തെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ ഡെപ്യൂട്ടി മാനേജർ (പ്രോജക്ട്‌സ്), അസി. മാനേജർ (പി ആൻഡ് എ) എന്നീ തസ്തികകളിൽ ഓരോ സ്ഥിരം ഒഴിവുണ്ട്. പ്രായപരിധി: 2019 ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 20,040-38,840 (ഡെപ്യൂട്ടി മാനേജർ), 20,740-36,140 (അസി: മാനേജർ).
ഡെപ്യൂട്ടി മാനേജരുടെ യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിംഗിലുള്ള ബിരുദം, എം.ബി.എ യോഗ്യത അഭികാമ്യം, എതെങ്കിലും അംഗീകൃത ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ മാനേജർ തസ്തികയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
അസി. മാനേജരുടെ യോഗ്യത: ഹ്യൂമൺ റിസോഴ്‌സസിലുള്ള എം.ബി.എ, ലേബർ ലോ ഇലക്ടീവ് വിഷയമായുള്ള എൽ.എൽ.ബി, ഏതെങ്കിലും അംഗികൃത സ്ഥാപനത്തിൽ നിന്ന് പേഴ്‌സണൽ മാനേജർ തസ്തികയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
നിശ്ചിതയോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ ഒമ്പതിന് മുമ്പ് തൊട്ടടുത്തുള്ള പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
Post Your Comments