ചൊവ്വയില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ജീവന്റെ സാനിധ്യം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. അന്യ ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള മനുഷ്യന്റെ പ്രവര്‍ത്തങ്ങള്‍ ഏറെ കാലങ്ങള്‍ക്കു മുന്നേ തുടങ്ങിയതാണ്. നാസയും യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സിയും അയക്കുന്ന രണ്ടു റോവറുകള്‍ ജീവന്റെ സാനിധ്യം ചൊവ്വയില്‍ കണ്ടെതിയേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നാസയി8ലെ പ്രധാന ശാസ്ത്രജ്ഞനായ ഡോക്ടര്‍ ജിം ഗ്രീന്‍ ആണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
ഇ എസ്എ യുടെ എക്സോമാര്‍സ് ധൗത്യത്തിന്‌ടെ ഭാഗമായി ഫ്രാങ്ക്‌ളിന്‍ എന്ന് പേരിട്ടിട്ടുള്ള റോവറാണ് ചൊവ്വയിലേക്ക് അയക്കുന്നത്. ചൊവ്വയില്‍ ജീവന്റെ സാനിധ്യം കണ്ടെത്താനായത് വലിയ വിപ്ലവത്തിനായിരിക്കും അത് തുടക്കം കുറിക്കുക. റോവര്‍ ആഴത്തില്‍ കുഴിച്ചാണ് ചൊവ്യില്‍ ജീവനെ കണ്ടെത്താനാവുമോ എന്ന് ശ്രമിക്കുക. ജീവന്റെ സാനിധ്യം കണ്ടെത്തിയാല്‍ തന്നെ അവിടെ ഭൂമിയിലെ മനുഷ്യര്‍ക്കു ജീവിക്കാനാവുമോ എന്നും ഗവേഷണം ഉണ്ടാവും. ജീവന്റെ സാനിധ്യം കണ്ടെത്താനായാല്‍ അതിന്‌ടെ വരും വരായികകള്‍ എന്തൊക്കെയാവും എന്ന ഭീതിയിലാണ് ശാസ്ത്ര ലോകം. ചൊവ്യയിലെ വാസയോഗ്യത, മുന്‍കാല ജീവസാധ്യത, ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത, എന്നിവയൊക്കെ പരീക്ഷണത്തിന്റെ ഭാഗമാക്കുകയാണ് തീരുമാനങ്ങള്‍.
Post Your Comments