കോഴിക്കോട്: താമരശ്ശേരിക്കടുത്തു കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ പതിനാലു വര്‍ഷങ്ങളുടെ ഇടവേളയില്‍ കൊലപ്പെടുത്തിയ പ്രതി ജോളി ഒരാളെ കൂടെ കൊള്ളാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി. പൊലീസിന് നല്‍കിയ മൊഴിയിലാണ് ജോളിയുടെ പുതിയ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട മുന്‍ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെന്‍ജിയെയാണ് കൊലപ്പെടുത്താന്‍ വേണ്ടി പദ്ധതിയിട്ടത്. എന്നാല്‍ അത് നടക്കാതെ വരികയായിരുന്നുവെന്നും ജോളി വെളുത്തിപ്പെടുത്തി.
തന്റെ നിലവിലെ ഭര്‍ത്താവ് ഷാജു സക്കറിയയ്ക്ക് ഇതുമായി ബന്ധമില്ലെന്നും താന്‍ ഒറ്റയ്ക്കാണ് എല്ലാ കൊലപാതകളും ചെയ്തതെന്നും ജോളി ആവര്‍ത്തിച്ചു. ജോളി, രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയ , ഇവര്‍ക്കു സയനൈഡ് എത്തിച്ചു നല്‍കിയ ജ്വല്ലറി ജീവനക്കാരന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇയാള്‍ ഇവരുടെ അകന്ന ബന്ധുവും കൂടിയാണ്. എല്ലാവരെയും ചോദ്യം ചെയ്തു വരികയാണ്.ഷാജുവിന്റെ ഭാര്യ സിലിയും പത്തുമാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളില്‍ ചെന്ന് മരിച്ചിരുന്നു.
അതേസമയം കൂടത്തായി കൊലപാതക പരമ്പര ആസൂത്രണം ചെയ്തത് ജോളിയാണെന്ന് അന്വേഷ ഉദ്യോഗസ്ഥന്‍ എസ്. പി കെ ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കൊലയ്ക്കും ജോളിക്ക് നിര്‍ണ്ണായക പങ്കുള്ളതായി സൈമണ്‍ പറഞ്ഞു. എല്ലാവരേയും കൊന്നത് സൈനൈഡ് ഭക്ഷണത്തില്‍ ചേര്‍ത്ത് നല്‍കിയാണെന്നും അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് പരിശോധന വരാനുണ്ട്. ചില കാര്യങ്ങള്‍ അതിനു ശേഷമേ പറയാന്‍ സാധിക്കുമെന്നും കെ ജി സൈമണ്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments