കോഴിക്കോട് : കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഉറ്റബന്ധുവായ യുവതിയെ കസ്റ്റഡിയിലെടുത്തു. മരിച്ച റോയിയുടെ ഭാര്യ ജോളിയെ അൽപ്പം മുൻപ് പോലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
6 പേരുടെയും മരണം കൊലപാതകമെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്. ഇവര്‍ക്കു സയനൈഡ് എത്തിച്ചു നൽകിയ യുവാവിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. മരിച്ചവരുടെ ബന്ധുവായ ഇയാള്‍ നേരത്തേ ജ്വല്ലറി ജീവനക്കാരനായിരുന്നു. സംഭവത്തില്‍ സ്ത്രീയടക്കം മൂന്നുപേര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ബന്ധുവായ സ്ത്രീയുടെ മൊഴി ആറുതവണ പൊലീസ് രേഖപ്പെടുത്തി. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നു പോലീസ് സ്ഥിരീകരിച്ചു. മരിച്ച റോയി തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശവും കണ്ടെത്തിയിരുന്നു. റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സമാന രീതിയില്‍ മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്.
Post Your Comments