കാഞ്ഞങ്ങാട് : തുടര്‍ച്ചയായി കടല്‍ത്തീരത്ത് അടിഞ്ഞത് മുഖം തകര്‍ന്ന് നാല് അജ്ഞാത മൃതദേഹങ്ങള്‍ . കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് തീരദേശ മേഖലയിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി അജ്ഞാത മൃതദേഹങ്ങള്‍ അടിയുന്നത്.
ഏറ്റവുമൊടുവിലായ കഴിഞ്ഞ ദിവസം ചിത്താരി പൊയ്യക്കര ക്ഷേത്ര പരിസരത്ത് നിന്നാണ് മുഖം തകര്‍ന്ന നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ നാലുമാസത്തിനിടെ കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തീരത്തുനിന്നും കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങളാണ്.
ഇതില്‍ ഒന്നില്‍ പോലും ആളെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ദിവസം ചിത്താരി പൊയ്യക്കരയില്‍ അടിഞ്ഞ മൃതദേഹം പൊലീസെത്തി നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നീലേശ്വരം ഭാഗത്തു നിന്നാണ് മറ്റൊരു മൃതദേഹം കണ്ടെത്തിയത്.
മാസങ്ങള്‍ക്ക് മുന്‍പ് ചിത്താരി കടപ്പുറത്താണ് ആദ്യ മൃതദേഹം അടിഞ്ഞത്. 40 വയസ്സ് തോന്നിക്കുന്ന യുവാവിന്റേതായിരുന്നു അന്നു കണ്ടെത്തിയ മൃതദേഹം. ആളെ തിരിച്ചറിയാതെ വന്നതോടെ പിന്നീട് സംസ്‌കരിച്ചു. തലയ്ക്കേറ്റ അടിയാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്.
ഇതിനു പുറമേ ട്രെയിന്‍ ഇടിച്ചു മരിച്ച അജ്ഞാതരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ നാലു മാസത്തിനിടെ മൂന്ന് മൃതദേഹങ്ങളാണ് തിരിച്ചറിയാതെ സംസ്‌കരിച്ചത്. ഇതില്‍ ഒരു യുവതിയുടെ മൃതദേഹവും ഉള്‍പെടുന്നു. ഇതിനു പുറമേ കാസര്‍കോടിനും മംഗളൂരുവിനും ഇടയില്‍ കഴിഞ്ഞ നാലു മാസങ്ങള്‍ക്കിടെ അഞ്ചു മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു.
Post Your Comments