പങ്കാളിയുടെ കുടുംബാംഗങ്ങളെ നിന്ദിക്കുന്ന തരത്തിലുള്ള പ്രസ്‌താവനകള്‍ ഒരിക്കലും നടത്തരുത്. സ്വന്തം മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും നിന്ദിച്ച് സംസാരിക്കുന്നത് ആര്‍ക്കും ക്ഷമിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് സ്വന്തം പങ്കാളിയില്‍ നിന്നും അത്തരം സമീപനം ആരും ആഗ്രഹിക്കില്ല.
പങ്കാളിയോട് ദേഷ്യമോ നിരാശയോ തോന്നുമ്പോള്‍ അവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്‌ത് പറയാന്‍ തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ഇത് സാഹചര്യം കൂടുതല്‍ വഷളാക്കും. ഒരിക്കലും നിങ്ങള്‍ മുമ്പ് ബന്ധത്തിലായിരുന്നവരുമായി നിലവിലെ പങ്കാളിയെ താരതമ്യം ചെയ്യരുത്.
പങ്കാളിയുടേതിനേക്കാള്‍ സ്വന്തം കാര്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ നിങ്ങള്‍ എപ്പോഴും എല്ലാ വാചകങ്ങളും ഞാന്‍/എനിക്ക് എന്ന വാക്കിലായിരിക്കും തുടങ്ങുക. ഉദാഹരണത്തിന് , “എനിക്ക് ആ ഷൂസുകള്‍ വേണം” , “എന്തു സംഭവിച്ചാലും പ്രശ്‌നമില്ല എനിക്കത് വേണം” എന്ന് പറയുന്നത് നിങ്ങളെ മാത്രം ബാധിക്കുന്ന കാര്യമാണ്. ഇതില്‍ പങ്കാളിയെ നിങ്ങള്‍ ഗൗനിക്കുന്നതേയില്ല. ഇത്തരത്തില്‍ പെരുമാറുകയാണെങ്കില്‍ നിങ്ങള്‍ അവരെ ചതിക്കുമെന്ന് അവര്‍ ഭയക്കുക പോലും ചെയ്യും.
മണ്ടന്‍ എന്നത് ഒരു മോശം വാക്കല്ല എങ്കിലും അത് കേള്‍ക്കുന്നവരില്‍ വേദന ഉളവാക്കും ഇത് പലപ്പോഴും മറ്റേതൊരു വാക്കിനേക്കാളും മോശം വാക്കായി അനുഭവപ്പെടും. പങ്കാളി എപ്പോഴും നിങ്ങളുടെ പിന്തുണയാണ് ആഗ്രഹിക്കുന്നത് ഒരിക്കലും നിങ്ങള്‍ എതിര്‍പക്ഷത്താണന്ന് തോന്നല്‍ അവരില്‍ ഉണ്ടാക്കരുത്. അവരെ നിങ്ങള്‍ വിശ്വസിക്കുന്നില്ല എന്ന ചിന്ത അവരില്‍ ഉണ്ടാകരുത്. അവരുടെ ഏറ്റവും വലിയ വിമര്‍ശകരാകുന്നതിന് പകരും ഏറ്റവും വലിയ ആരാധകരായി മാറുക. പങ്കാളിയെ പിന്തുണയ്‌ക്കുക എന്നത് സന്തോഷ പൂര്‍ണവും ആരോഗ്യകരവും വിജയകരവുമായ ബന്ധത്തിന് വളരെ അത്യാവശ്യമാണ്.
Post Your Comments