ന്യൂഡൽഹി: കാൻസർ രോഗികളെ പ്രതിസന്ധിയിലാക്കുന്ന നടപടിയുമായി റെയിൽവേ. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെത്താൻ പ്രധാനമായും ആശ്രയിച്ചിരുന്ന രാജ്യറാണി എക്‌സ്പ്രസിലെ സ്ലീപ്പർ കോച്ചുകൾ കുറച്ച് പകരം ടു ടയർ എസി ബോഗി ഇടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
രാജ്യറാണിയിൽ ഏഴ് സ്ലീപ്പർ കോച്ചുകൾ, ഒരു ടു ടയർ, ഒരു ത്രീ ടയർ, രണ്ട് ജനറൽ ബോഗി, രണ്ട് ഗാർഡ് വാൻ ഉൾപ്പെടെ 13 ബോഗികളാണുള്ളത്. സ്ലീപ്പർ കോച്ച് കുറയ്ക്കാതെ തന്നെ എസി ബോഗി ഉൾപ്പെടുത്താൻ കഴിയുമെങ്കിലും അതിന് അധികൃതർ തയ്യാറാകുന്നില്ല. ത്രീ ടയർ എസിക്ക് ക്യാൻസർ രോഗികൾക്കുള്ള സൗജന്യം ബാധകമാണെങ്കിലും ടു ടയർ എസിയിൽ യാത്ര ചെയ്യാൻ അനുവാദമില്ല. ഈ മാസം 15 മുതൽ പുതിയ പരിഷ്‌കാരം നടപ്പിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിൽ ആകെയുള്ളത് ഏഴ് സ്ലീപ്പർ ബോഗികളാണ്. അതിൽ ഒരെണ്ണം കുറച്ച് എസി കോച്ചാക്കാനാണ് തീരുമാനം.
ഷൊർണൂർ-നിലമ്പൂർ റൂട്ടിൽ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകൾക്ക് 13 ബോഗികളിലേറെ നിർത്താൻ ഇടമില്ലെന്നാണ് റെയിൽവേയുടെ വാദം.
Post Your Comments