മലയാളികളുടെ ദേശീയ ഭക്ഷണമെന്നൊരു ഇരട്ടപ്പേര് തന്നെ ഉണ്ട് പൊറോട്ടയ്ക്ക്. എന്നാല്‍ എത്രയൊക്കെ ചീത്തപ്പേര് കേട്ടാലും പൊറോട്ടയോടുള്ള പ്രിയത്തിന് ഒരു കുറവുമില്ലതാനും. ശ്രിലങ്കയില്‍ നിന്ന് കടല്‍ കടന്നെത്തിയ പൊറോട്ട മലയാളികളുടെ തീന്‍ മേശയില്‍ കയറിപ്പറ്റിയത് തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി കടന്നാണ്. തമിഴ്‌നാട് വഴി അങ്ങനെ കേരളത്തിലുമെത്തി. പൊറോട്ടകള്‍ തന്നെ പലവിധമുണ്ട്. കൊത്തുപൊറോട്ട, പൊരിച്ച പൊറോട്ട, ബണ്‍ പൊറോട്ട എന്നിവ. ഇതാ രുചികരമായ ബണ്‍ പൊറോട്ട തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
മൈദ – 2 കപ്പ്
ഉപ്പ് – പാകത്തിന്
പഞ്ചസാര – 1 ടീസ്പൂണ്‍
നെയ്യ് ഉരുക്കിയത് / ഓയില്‍ – 1 ടീസ്പൂണ്‍
മുട്ട – ഒന്ന്
പാല്‍ ചെറിയ ചൂടുള്ളത് – ചപ്പാത്തി പരുവത്തില്‍ കുഴക്കാന്‍
തയ്യാറാക്കുന്ന വിധം
മൈദമാവില്‍ ഉപ്പ്, പഞ്ചസാര, നെയ്യ്, മുട്ട എന്നിവ ചേര്‍ത്ത് ചെറു ചൂടുള്ള പാല്‍ ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തി പരുവത്തിലാണ് മാവ് കുഴയ്‌ക്കേണ്ടത്. ഇത് നല്ല മയത്തില്‍ കുഴച്ച് ഉരുട്ടിയെടുക്കുക. ഉരുട്ടിയ മാവ് എണ്ണ കൊണ്ട് തടവി രണ്ടു മണിക്കൂര്‍ മൂടി വെക്കുക. നല്ല മയം ലഭിക്കാനാണ് ഇങ്ങനെ അടച്ചു സൂക്ഷിക്കുന്നത്. രണ്ടു മണിക്കൂറിന് ശേഷം ഇത് ചപ്പാത്തിക്കുള്ള ഉരുളകളേക്കാള്‍ അല്‍പ്പം വലുപ്പത്തിലെടുത്ത് നന്നായി ചപ്പാത്തിക്കോലുകൊണ്ട് പരത്തി സോഫ്റ്റ് ലെയറുകള്‍ ആക്കിയെടുക്കുക. ഇടയ്ക്ക് എണ്ണ തടവി കൊടുക്കാവുന്നതാണ്. സാധാരണ ചപ്പാത്തിപോലെ വീശിയടിക്കേണ്ട കാര്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ഉരുളയെടുത്ത് പരമാവധി കനം കുറച്ച് നീളത്തില്‍ പരത്തിയെടുക്കാം. സാധാരണ പൊറോട്ട റോള്‍ ചെയ്യുന്ന പോലെ റോള്‍ ചെയ്‌തെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ചെറുതീയില്‍ ബണ്‍ പൊറോട്ട ചുട്ടെടാക്കാം.
Post Your Comments