Latest NewsKeralaIndia

വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ ക്രൂരമായി മർദ്ദിച്ചു: പല്ല് അടിച്ചിളക്കി, ബ്ലേഡിന് വരഞ്ഞു

ബ്ലേഡ് ഉപയോഗിച്ച്‌ പ്രതീഷിന്റെ കയ്യില്‍ വരഞ്ഞ് മുറിവേല്‍പ്പിച്ചു.

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസി. പ്രിസണ്‍ ഓഫിസര്‍ക്കു നേരെ കഞ്ചാവുകേസ് പ്രതികളുടെ ക്രൂരമര്‍ദനം. മുഖത്തേറ്റ ഇടിയില്‍ അസി. പ്രിസണ്‍ ഓഫിസര്‍ എം.ടി. പ്രതീഷിന്റെ രണ്ടു പല്ലുകള്‍ ഇളകി.തടവുകാരെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പ്രതികളിലൊരാള്‍ ബ്ലേഡ് ഉപയോഗിച്ച്‌ പ്രതീഷിന്റെ കയ്യില്‍ വരഞ്ഞ് മുറിവേല്‍പ്പിച്ചു. ഇന്നലെ രാവിലെ എട്ടുമണിയോടെ സെന്‍ട്രല്‍ ജയിലിനുള്ളിലായിരുന്നു സംഭവം.

പ്രഭാത കൃത്യങ്ങള്‍ക്കായി തടവുകാരെ പുറത്തിറക്കുന്ന ചുമതലയിലായിരുന്നു കോട്ടയം സ്വദേശി എം.ടി. പ്രതീഷ്. ഒട്ടേറെ കഞ്ചാവുകേസുകളില്‍ പ്രതിയായ നിമേഷ് റോയ്, ഷിയോണ്‍ എന്നിവര്‍ തിരികെ സെല്ലില്‍ കയറാന്‍ കൂട്ടാക്കിയില്ല. പ്രതീഷ് ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടതോടെ പ്രകോപിതരായ ഇവര്‍ ഒന്നിച്ച്‌ ആക്രമിക്കുകയായിരുന്നു. മുഖത്ത് നിമേഷ് റോയ് ആഞ്ഞിടിച്ചപ്പോഴാണ് പല്ലുകള്‍ ഇളകിയത്.

‘ മാണി സി. കാപ്പനെ അയോഗ്യനാക്കണം’,​ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാനൊരുങ്ങി ദിനേശ് മേനോന്‍

ഇയാളെ പിടിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഷിയോണ്‍ കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച്‌ പ്രതീഷിന്റെ കയ്യില്‍ നീളത്തില്‍ വരഞ്ഞു. ഇതോടെ മറ്റു ജയില്‍ ജീവനക്കാര്‍ ഓടിയെത്തിയാണ് പ്രതികളെ കീഴ്‌പ്പെടുത്തി സെല്ലിനുള്ളിലാക്കിയത്. തടവുകാര്‍ക്കെതിരെ വിയ്യൂര്‍ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button