ലെബനന്‍ : ഭിക്ഷക്കാരിയെ ബാങ്ക് അക്കൗണ്ടിലെ തുക എത്രയെന്ന് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. ലെബനീസ് പൗരയായ സ്ത്രീയ്ക്കാണ് അവരുടെ ബാങ്ക് അക്കൗണ്ടില്‍ 1.25 ലെബനീസ് പൗണ്ട് ഉള്ളത്. അവര്‍ക്ക് ഭിക്ഷ കൊടുക്കുന്ന അല്ലെങ്കില്‍ അവര്‍ ആവശ്യമുള്ള പണം നല്‍കി സഹായിക്കുന്നവരേക്കാള്‍ അതിസമ്പന്നയായിരുന്നു അവര്‍. വഫ മൊഹമ്മദ് എന്ന സ്ത്രീയ്ക്കാണ് ലക്ഷങ്ങള്‍ ബാങ്കിലുള്ളത്. ഇത് പുറത്തറിഞ്ഞത് ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് തുക മറ്റൊരു അക്കൗണ്ടിലേയ്ക്ക് മാറ്റാനായി ബാങ്കിലെത്തിയപ്പോഴാണ്. ഇതോടെ വഫാ മൊഹമ്മദിന്റേയും ബാങ്ക് ചെക്കുകളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ലെബനിലെ സൈദ നഗരത്തിലാണ് ഇവര്‍ ഭിക്ഷയെടുത്ത് ജീവിച്ചത്. ഇങ്ങനെ 3.3 ദശലക്ഷം ദിര്‍ഹമാണ് അവര്‍ സമ്പാദിച്ചതെന്ന് പറയുന്നു. ലെബനിലെ ജമാല്‍ ട്രസ്റ്റ് ബാങ്കില്‍ അവര്‍ പണം നിക്ഷേപിച്ചിരിക്കുന്നത്. ഇത് ഏകദേശം 1.250 ബില്യണ്‍ വരും.
Post Your Comments