Latest NewsUAENews

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ചരിത്രപരമായ ദൗത്യം യു.എ.ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി പൂർത്തിയാക്കി

ദുബായ്: യുഎഇ പ്രഥമ ബഹിരാകാശ യാത്രികനായ ഹസ്സ അന്‍ മന്‍സൂറിയുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കി. കസഖ്സ്ഥാനിലെ ചെസ്ഗാസ്‌ഗേനില്‍ യുഎഇ സമയം വ്യാഴം ഉച്ചകഴിഞ്ഞ് 2.59ന് ആയിരുന്നു അദ്ദേഹം തിരികെയെത്തിയത്. ബഹിരാകാശത്തേക്ക് ഹസ്സ കുതിച്ച ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയാണിത്.

റഷ്യന്‍ കമാന്‍ഡര്‍ അലക്‌സി ഒവ്ചിനിന്‍, അമേരിക്കയുടെ നിക് ഹേഗ് എന്നിവര്‍ക്കൊപ്പമാണ് ഹസ്സ മടങ്ങിയെത്തിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എട്ടു ദിവസത്തെ സുപ്രധാന ദൗത്യത്തിനു ശേഷമാണ് ഹസ്സയുടെ മടക്കം.ഇതിന്റെ തല്‍സമയവീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഹസ്സ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

ഭൂമിയിലെത്തിയ യാത്രികര്‍ക്ക് വിവിധ ഘട്ടങ്ങളില്‍ വൈദ്യ പരിശോധനയുണ്ടാകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സാന്നിധ്യമറിയിക്കുന്ന പത്തൊന്‍പതാമത്തെ രാജ്യമാണ് യുഎഇ. കഴിഞ്ഞമാസം 25നാണ് ഹസ്സ സഹയാത്രികരായ റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോഷ്‌ക, അമേരിക്കയുടെ ജെസീക്ക മീര്‍ എന്നിവര്‍ക്കൊപ്പം ബഹിരാകാശത്തേക്കു കുതിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button