2010ലെ കണക്കനുസരിച്ച് 20 ലക്ഷം പേരാണ് നമ്മുടെ രാജ്യത്ത് ഹൃദ്രോഗം ബാധിച്ച് മരിച്ചതെന്നതും വിസ്മരിക്കാനാവാത്തതാണ്. ആയുർവേദ ചിന്തകൾ പ്രകാരം പ്രാണന്റെയും ഓജസ്സിന്റെയും ഉറവിടമാണ് ഹൃദയം.
ഹൃദയത്തെ സംരക്ഷിക്കാൻ ചിട്ടയായ ജീവിതം അനുവർത്തിക്കുക. കൃത്യസമയത്ത് മിതമായി ഭക്ഷണം ശീലമാക്കുക, കുറഞ്ഞത് 8 മണിക്കൂറിൽ കുറയാതെ ഉറങ്ങുക എന്നിവ ഹൃദയാരോഗ്യത്തിന് അനിവാര്യം. ഫാസ്റ്റ്ഫുഡ് സംസ്‌കാരം ഹൃദയത്തെ അപകടപ്പെടുത്തുന്നു. ജീവിതചര്യ, ദിനചര്യ എന്നിവ ചിട്ടയായില്ലെങ്കിൽ ത്രിദോഷങ്ങളിൽ ഏറ്റക്കുറച്ചിലുണ്ടാകും. ഇത് രക്തത്തെ അശുദ്ധമാക്കി രക്തം പമ്പു ചെയ്യുന്ന ഹൃദയത്തെ തകരാറിലാക്കുന്നു. ഹൃദയ ദമനികളിൽ തടസമുണ്ടാക്കാനുള്ള എല്ലാമാർഗങ്ങളും ഒഴിവാക്കേണ്ടതുണ്ട്.
കൊഴുപ്പുള്ളതും വറുത്തതും, തണുത്തതുമായ ആഹാരങ്ങൾ ഒഴിവാക്കുക. മാംസാഹാരങ്ങൾ പരമാവധി കുറയ്ക്കുക. നാരു കൂടുതലടങ്ങിയ ആഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. മറ്റൊരു പ്രധാനകാരണം വ്യായാമമില്ലായ്മയാണ്. രോഗികൾ വൈദ്യനിർദേശ പ്രകാരം ചികിത്സകൾ തുടരണം. നെല്ലിക്ക, വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്, ജീരകം, ഉലുവ, മഞ്ഞൾ, ഞവരഅരി, പാവയ്ക്ക തുടങ്ങിയവ ഹൃദയാരോഗ്യത്തിന് നല്ലതാണ്. മോര് കറിയാക്കി ഉപയോഗിക്കുന്നതും
Post Your Comments