പാദങ്ങളുടെ സംരക്ഷണനത്തിനും നമ്മൾ വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. വിണ്ടുകീറിയ പാദങ്ങൾ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പാദങ്ങളുടെ സംരക്ഷണത്തിനും,ഭംഗിയുള്ള പദങ്ങൾക്കുമായി നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചുവടെ പറയുന്നു.
മൗത്വാഷ് ഉപയോഗിച്ച് പാദങ്ങള്‍ വൃത്തിയാക്കാവുന്നതാണ്. . ഒരു കപ്പ് മൗത്വാഷിനൊടൊപ്പം ഒരു കപ്പ് ആപ്പിള്‍ സിഡര്‍ വിനഗറും 2-4 കപ്പ് വെളളവും ചേര്‍ത്ത് ദിവസവും കാലുകള്‍ കഴുകാൻ ശ്രമിക്കുക.
മുട്ടപ്പൊട്ടിച്ച് മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക ശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിച്ച് വെക്കുക. കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിയ ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത് മിനിറ്റിന് ശേഷം ഇവ കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ ഇത് മൂന്ന് തവണ ആവർത്തിക്കുക. രാത്രിയിലും പകലിലും ഇത് ചെയ്യാവുന്നതാണ്.
ദിവസവും പാദത്തിൽ റോസ് വാട്ടർ ഉപയോഗിച്ച് മസാജ് ചെയ്യുക. പാദം കൂടുതൽ സോഫ്റ്റാകാനും ഭംഗിയുള്ളതാകാനും ഇത് സഹായിക്കും
Post Your Comments